അമ്മയുടെ കഴുത്തിൽ ഷോൾ മുറുക്കി, മരിച്ചെന്ന് കരുതിയ മകൻ ജീവനൊടുക്കി

crime
crime
കൊല്ലം: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂർ ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്. അമ്മ സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുത്ത സാമ്പത്തിക ബാധ്യത തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. ഇരുവരും അമിതമായി ഗുളിക കഴിച്ചു. അതിനുശേഷം ഷോൾ ഉപയോഗിച്ച് അമ്മയുടെ കഴുത്തുഞ്ഞെരിച്ചു. അമ്മ ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി പിന്നാലെ മകൻ തൂങ്ങിമരിച്ചുവെന്നാണ് കരുതുന്നത്

Tags

News Hub