കണ്ണൂരിൽ എം എസ് എം ഇ ക്ലിനിക് സംഘടിപ്പിച്ചു

MSME clinic organized in Kannur
MSME clinic organized in Kannur

കണ്ണൂർ : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എം എസ് എം ഇ ക്ലിനിക് സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രലായത്തിന്റെയും കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആൻഡ്‌ അക്സലറേറ്റിംഗ് എം എസ് എം ഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായാണ് ക്ലിനിക് സംഘടിപ്പിച്ചത്. 

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് അജിമോൻ  പരിപാടി ഉദ്ഘാടനം  ചെയ്തു. താലൂക്ക് വ്യവസായ ഓഫീസർ സതീശൻ കോടഞ്ചേരി അധ്യക്ഷത വഹിച്ചു.ചെറുകിട വ്യവസായ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സി അബ്ദുൾ കരീം, താലൂക്ക് പ്രസിഡന്റ്‌ ടി മുഹമ്മദ്‌ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 
പരിപടിയിൽ ജി എസ് ടി സേവനങ്ങളും നടപടിക്രമങ്ങളും, കയറ്റുമതി നിയമങ്ങൾ, ഡിജിറ്റൽ മാർക്കറ്റിങ് എന്നീ വിഷയത്തിൽ ജി എസ് ടി ഡെപ്യൂട്ടി കമ്മിഷണർ സി എം സുനിൽ കുമാർ,മുഹമ്മദ്‌ സിദ്ധിഖ്, കെ വി ഹരീഷ് എന്നിവർ  ക്ലാസുകൾ കൈകാര്യം ചെയ്തു. തളിപ്പറമ്പ് വ്യവസായ വികസന ഓഫീസർ എം സുനിൽ സ്വാഗതവും ഇരിക്കൂർ വ്യവസായ വികസന ഓഫീസർ ടി വി ശ്രീകാന്ത് നന്ദിയും പറഞ്ഞു.

Tags