നാഗ്പൂരില്‍ മക‍ളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു: 53കാരനെ യുവാക്കള്‍ അടിച്ചുകൊന്നു

crime
crime

യുവാവും നരേഷും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും നരേഷിനെ കൊല്ലുമെന്ന് ഭീഷണി മു‍ഴക്കുകയും ചെയ്തിരുന്നു. ഈ ഭീഷണിക്ക് പിന്നാലെയാണ് കൊലപാതകം നടന്നത്.

നാഗ്പൂർ : മക‍ളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 53കാരനെ ഒരു സംഘം യുവാക്കള്‍ അടിച്ചുകൊന്നു. നരേഷ് വാൽഡെ എന്നയാളെയാണ് ക‍ഴിഞ്ഞ ദിവസം പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെച്ച് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. 

ഒരു കൂട്ടം യുവാവ് ശല്യം ചെയ്യുന്നതായി അടുത്തിടെ മകള്‍ നരേഷിനോട് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നരേഷ് യുവാവുമായി നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവാവും നരേഷും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും നരേഷിനെ കൊല്ലുമെന്ന് ഭീഷണി മു‍ഴക്കുകയും ചെയ്തിരുന്നു. ഈ ഭീഷണിക്ക് പിന്നാലെയാണ് കൊലപാതകം നടന്നത്.

Tags

News Hub