പ്രാണനായി പോരാടുന്ന പ്രേക്ഷകനെ അവഗണിച്ച് തമാശ തുടര്‍ന്നു ; ഹാസ്യ കലാകാരനെതിരെ വിമര്‍ശനം രൂക്ഷം

comedian
comedian

ഷോ നടക്കുന്നതിനിടയില്‍ പാരാമെഡിക്കല്‍ സംഘം ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തിലാണ് സിപിആര്‍ നല്‍കിയത്.

മെല്‍ബണ്‍ രാജ്യാന്തര കോമഡി ഫെസ്റ്റിവലില്‍ ജീവനുവേണ്ടി പോരാടുന്ന പ്രേക്ഷകനെ അവഗണിച്ച് തമാശകള്‍ പറഞ്ഞ ഹാസ്യകലാകാരനെതിരെ രൂക്ഷ വിമര്‍ശനം. പിന്നീട് ഷോയുടെ ആദ്യദിവസത്തെ പരിപാടികള്‍ ഭാഗീകമായി റദ്ദാക്കിയെങ്കിലും സദസ്സില്‍ ഒരാള്‍ക്ക് സിപിആര്‍ നല്‍കുന്നതിനിടെ ഏകദേശം 15 മിനിറ്റോളം കോമഡിയന്‍ ഷോ തുടര്‍ന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.


ഷോ നടക്കുന്നതിനിടയില്‍ പാരാമെഡിക്കല്‍ സംഘം ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തിലാണ് സിപിആര്‍ നല്‍കിയത്. ഇതു താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശം കാര്യമാണ്. സമാന്തര യൂണിവേഴ്‌സിലാണോ ഇവര്‍ ജീവിക്കുന്നതെന്ന് അറിയില്ല. മനുഷ്യ ജീവനേക്കാള്‍ ഷോ തുടരുന്നതിന് പ്രാധാന്യം നല്‍കുന്നത് അംഗീകരിക്കാനാവില്ല, സമൂഹമാധ്യമ ഉപയോക്താവ് പ്രതികരിച്ചു.
സംഭവം നടക്കുമ്പോള്‍ മൂന്നു കോമേഡിയന്മാര്‍ അഞ്ചു മിനിറ്റ് വീതം ഷോ നടത്തിയെന്നാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ അറിയിച്ചത്. ഹൃദയാഘാതം നേരിട്ട വ്യക്തിയെ പരിചരിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടതോടെ സദസ്സില്‍ നിന്ന് ഷോ നടത്തുന്ന കോമഡിയനെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു.


സിപിആര്‍ നല്‍കുമ്പോഴും ആളുകള്‍ ചിരിക്കുകയും ഉയര്‍ന്ന ശബ്ദമുണ്ടാക്കുകയും ചെയ്തു. പിന്നീട് ജീവനു വേണ്ടി പോരാടിയ പ്രേക്ഷകന്‍ മരണത്തിന് കീഴടങ്ങി.
 

Tags

News Hub