അവധികാലത്ത് ടൂർ പോകാം ; മികച്ച പാക്കേജുമായി കണ്ണൂര്‍ കെ എസ് ആര്‍ ടി സി


പെരുന്നാള്‍- വിഷു അവധികാലത്ത് ഉല്ലസിക്കാൻ വിവിധ ടൂര്‍ പാക്കേജുമായി കണ്ണൂര്‍ കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, 14 തീയതികളില്‍ നടത്തുന്ന ഗവി പാക്കേജില്‍ കുമളി, കമ്പം, രാമക്കല്‍മേട് എന്നിവ സന്ദര്‍ശിക്കും. ഭക്ഷണവും താമസവും ജീപ്പ് സഫാരിയും ഉള്‍പ്പെടെയാണ് പാക്കേജ്.
ഏപ്രില്‍ നാല്, 14, 18, 25 തീയതികളിലെ മൂന്നാര്‍ പാക്കേജില്‍ മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപാറ എന്നിവ സന്ദര്‍ശിക്കും. ഏപ്രില്‍ 14 ന് രാത്രി പത്തിന് പുറപ്പെടുന്ന സൈലന്റ് വാലി പാക്കേജ് 15 ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 16, 25 തീയതികളില്‍ വാഗമണ്‍ – കുമരകം പാക്കേജാണ് നടത്തുന്നത്.

ഏപ്രില്‍ 12, 27 തീയതികളില്‍ അകലാപ്പുഴ, ഏപ്രില്‍ ആറ്, 12, 20, 27 തീയതികളില്‍ നിലമ്പൂര്‍, ഏപ്രില്‍ ആറ്, 20 തീയതികളില്‍ വയനാട് പാക്കേജുമാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 9497007857, 9895859721 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം
Tags

എമ്പുരാന് കണ്ടു, കഴിഞ്ഞവര്‍ഷം ഇതേ സമയം പൃഥ്വിയുടെ ഒരു സിനിമ ഇറങ്ങിയിരുന്നു, ഫേസ്ബുക്ക് പത്രക്കാരുടേയും ചാനല്‍ നാറികളുടേയും പേജുകള്‍ ഇപ്പോള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്ന് ബെന്യാമിന്
പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എമ്പുരാന് സിനിമ കണ്ടെന്ന് എഴുത്തുകാരന് ബെന്യാമിന്. ഫാസിസം ഇന്ത്യയില്‍ എവിടെ വരെയെത്തി എന്ന ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് അതിനെ അളക്കാനുള്ള ഒ