ചന്ദ്രശേഖരനെ പിന്തുണച്ച് എ പി അബ്ദുള്ളക്കുട്ടി
Mar 24, 2025, 14:57 IST


ന്യൂ ജനറേഷനെ ആകർഷിക്കാൻ കഴിയുന്നയാളാണ് രാജീവ് ചന്ദ്രശേഖറെന്നും ഏൽപ്പിച്ച ചുമതല നല്ല രീതിയിൽ ചെയ്യുന്നയാളാണെന്നും എ പി അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയെ ആധുനിക കാലഘട്ടത്തിൽ നയിക്കാൻ കഴിയുന്ന നേതാവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. അദ്ദേഹം മൂന്നുതവണ രാജ്യസഭാ എംപി എന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങിയ വ്യക്തിതമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
തൃശൂർകാരനാണ് കണ്ണൂരിലെ പുതിയാപ്ലയാണ് രാജീവ് ചന്ദ്രശേഖറെന്നും എ പി അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. ന്യൂ ജനറേഷനെ ആകർഷിക്കാൻ കഴിയുന്നയാളാണ് രാജീവ് ചന്ദ്രശേഖറെന്നും ഏൽപ്പിച്ച ചുമതല നല്ല രീതിയിൽ ചെയ്യുന്നയാളാണെന്നും എ പി അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.