തലശേരി കോടതി വളപ്പിൽ മരം പൊട്ടി വീണ് കാർ തകർന്നു
Mar 27, 2025, 12:15 IST
തലശേരി : തലശേരി കോടതി വളപ്പിൽ നിർത്തിയിട്ട കാറിന് മുകളിൽ ആൽമരത്തിൻ്റെ കൂറ്റൻ ശിഖരം പൊട്ടിവീണു. അപകടത്തിൽകാറിൻ്റെ പുറക് വശം പൂർണമായി തകർന്നു.
ഇന്ന് രാവിലെ 9.30 ന് സി.ജെ.എം കോടതിക്ക് പിൻവശത്താണ് അപകടം. എന്നാൽ മരം പൊട്ടിവീണു ആർക്കും അപകടം സംഭവിച്ചിട്ടില്ല. കോടതി തുറന്നു പ്രവർത്തിക്കാൻ ഒരു മണിക്കൂർ മുൻപെയാണ് അപകടമെന്നതിനാൽ വളരെ ചുരുക്കമാളുകൾ മാത്രമേ എത്തിയിരുന്നുള്ളൂ.
tRootC1469263">.jpg)


