പ്രേക്ഷകരെ ഹരംകൊള്ളിച്ച് എമ്പുരാൻ; ബുക്കിങ്ങിൽ റെക്കോഡ് കളക്ഷൻ

empuraan
empuraan

ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂർ തികയും മുന്നേ 96000ത്തിലധികം ടിക്കറ്റുകളാണ് വിറ്റ് പോയത്.

 തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി എമ്പുരാന്‍. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. മോഹൻലാലിന്‍റെ താരമൂല്യം ഉയർത്തുന്ന മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ജനശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ്. 

റിലീസും ടിക്കറ്റ് ബുക്കിങ്ങുമാണ് പ്രധാന ചർച്ചാവിഷയം. മാർച്ച് 27ന് തിയറ്ററിലെത്തുന്ന ചിത്രം ബുക്കിങ്ങിൽ കളക്ഷൻ റെക്കോഡ് ഭേദിച്ച് കഴിഞ്ഞു. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂർ തികയും മുന്നേ 96000ത്തിലധികം ടിക്കറ്റുകളാണ് വിറ്റ് പോയത്. സെർവറുകൾ വരെ ക്രാഷാക്കിയ ടിക്കറ്റ് ബുക്കിങ്ങായിരുന്നു എമ്പുരാന്റെത്. കേരളത്തിലെ ഒട്ടുമിക്ക തിയറ്ററുകളിലും എമ്പുരാൻ തന്നെയാണ് ആദ്യ ഷോയായി ചാർട്ട് ചെയ്തിരിക്കുന്നത്. 

ഐമാക്‌സിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ. മേക്കിങ് കൊണ്ടും തിയേറ്ററുകളെ ഇളക്കിമറിക്കാൻ സാധ്യതയുള്ള സിനിമാറ്റിക് നിമിഷങ്ങൾ കൊണ്ടും മലയാള സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്താൻ എമ്പുരാന് സാധിക്കും. എമ്പുരാൻ പോലെ മലയാളികൾ ഇത്ര കാത്തിരുന്ന ഒരു ചിത്രം ഈയടുത്തൊന്നും ഉണ്ടായിട്ടില്ല. 
 

Tags

News Hub