ഡൽഹി നാടകത്തിൽ വീണാജോർജ് ആശപ്രവര്‍ത്തകരോട് മാപ്പുപറയണം: വി.മുരളീധരൻ


ആശ വര്‍ക്കേഴ്‌സിന്‍റെ പ്രശ്‌നം പരിഹരിക്കാനെന്ന് കള്ളം പറഞ്ഞ് ഡൽഹിക്ക് പോയി അത്താഴവിരുന്നിൽ പങ്കെടുത്ത ആരോഗ്യമന്ത്രി വീണാജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയത്തിലെ സാമാന്യമര്യാദയും സത്യസന്ധതയും വീണാജോർജ് കാണിക്കണമായിരുന്നു.
ക്യൂബയുടെ സ്ഥാനപതി പോലും പങ്കെടുക്കാത്ത അത്താഴവിരുന്നിലേക്കാണ് ആരോഗ്യമന്ത്രി ഓടിപ്പോയത്. കേന്ദ്രആരോഗ്യമന്ത്രിയെ കാണാൻ പോകുമ്പോൾ അദ്ദേഹത്തിന് കൂടിക്കാഴ്ചയ്ക്ക് സമയമുണ്ടോ എന്നത് അന്വേഷിക്കാനെങ്കിലും മുതിരണമായിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രി വിമർശിച്ചു.
സമരപ്പന്തലിൽ സന്ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സമരത്തെ കരിവാരിതേക്കാനും സമരത്തിൽ അണിചേർന്ന സ്ത്രീകളെ അപമാനിക്കാനുമാണ് ഇപ്പോഴും സിപിഎം ശ്രമിക്കുന്നത്.കേന്ദ്രം ഇന്‍സെന്‍റീവ് വര്‍ധിപ്പിച്ച ശേഷം കേരളത്തില്‍ ഹോണറേറിയം വര്‍ധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ല. ആശമാർക്ക് വേതനവര്‍ധന വാഗ്ദാനം നൽകി അധികാരത്തിലെത്തിയവരാണ് ഇടതുപക്ഷം. പിണറായി സർക്കാരിന്‍റെ വഞ്ചനയ്ക്ക് എതിരെയാണ് ആശമാരുടെ സമരമെന്നും വി.മുരളീധരൻ പറഞ്ഞു.

Tags

നാഗ്പൂർ കലാപത്തിൽ നശിപ്പിക്കപ്പെട്ട പൊതുമുതലിനുള്ള നഷ്ട പരിഹാരം കലാപകരികളിൽ നിന്ന് ഈടാക്കും : ദേവേന്ദ്ര ഫഡ്നാവിസ്
നാഗ്പൂർ: നാഗ്പൂർ കലാപത്തിൽ നശിപ്പിക്കപ്പെട്ട പൊതുമുതലിനുള്ള നഷ്ട പരിഹാരം കലാപകരികളിൽ നിന്ന് ഈടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി . നഷ്ടപരിഹാരം നൽകാൻ തയാറായില്ലെങ്കിൽ ബുൾഡോസർ പ്രയോഗിക്കേണ്ടി വരുമെന്ന