കർണാടകയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

accident-alappuzha
accident-alappuzha

നോമ്പടുക്കുന്നതിനായി രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്ര ഗുര്‍ഗ ജെസിആര്‍ എക്സ്റ്റന്‍ഷന് സമീപത്തു വെച്ച് ബസും ഇവർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു

കർണാടക: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ ,അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ചിത്രഗുർ‌​ഗ ചിത്രഗുർ‌​ഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. 

നോമ്പടുക്കുന്നതിനായി രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്ര ഗുര്‍ഗ ജെസിആര്‍ എക്സ്റ്റന്‍ഷന് സമീപത്തു വെച്ച് ബസും ഇവർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന നബീൽ എന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags

News Hub