ബ്രെഡ് കൊണ്ട് ഒരു കിടിലൻ സ്പെഷ്യൽ പനീർ റോൾ തയ്യാറാക്കാം


ചേരുവകൾ
പനീർ
കാപ്സിക്കം – രണ്ടു സ്പൂൺ പൊടിയായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി – അര ടീസ്പൂൺ
സവാള
മുളക്പൊടി – ആവശ്യത്തിന്
തക്കാളി സോസ് – അല്പം
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ഒരു നുള്ള്
ഗരം മസാല – അല്പം
ബട്ടർ
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ പനീർ ചെറുതായി ഗ്രേറ്റ് ചെയ്തത് ചേര്‍ക്കാം. അതിലേക്ക് രണ്ടു സ്പൂൺ പൊടിയായി അരിഞ്ഞ കാപ്സിക്കവും വേണമെങ്കിൽ കാരറ്റും ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും എരിവിന് അനുസരിച്ച് മുളക്പൊടിയും തക്കാളി സോസും ആവശ്യത്തിനുള്ള ഉപ്പും ഇത്തിരി കുരുമുളകും നുള്ള് ഗരം മസാലയും ചേർത്ത് നന്നായി മിക്സ് ചെയ്യണം.
ശേഷം ബ്രെഡ് എടുത്ത് അരിക് ഭാഗം മുറിച്ച് മാറ്റാം. ചപ്പാത്തി റോൾ കൊണ്ട് ബ്രെഡ് പരത്തിയെടുക്കാം. ബ്രെഡിന് മുകളിൽ ടൊമാറ്റോ സോസ് പുരട്ടി അതിലേക്ക് പനീറിന്റെ കൂട്ട് വച്ച് ചുരുചുരുട്ടി എടുക്കാം. പാൻ വച്ച് ബട്ടർ ചേർത്ത് ഓരോ ബ്രെഡ് റോളും തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കുക.
Tags

പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കഞ്ചാവ് പിടികൂടിയ കേസ് ; രണ്ട് പ്രതികൾക്ക് എട്ട് വർഷം വീതം കഠിന തടവ്
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 6.8 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ രണ്ട് പ്രതികൾക്ക് എട്ട് വർഷം വീതം കഠിന തടവ് ശിക്ഷ വിധിച്ചു. കൂടാതെ രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചിട