നവ്യമോളെ കാത്തിരുന്ന മുത്തശ്ശി എപ്പോഴും അമ്മ ഈ ക്ഷേത്രത്തിലുണ്ട് ; സോഷ്യൽ മീഡിയ തിരഞ്ഞ രാധമ്മ


മലയാളി പ്രേക്ഷകരുടെ പ്രിയതരമാണ് നവ്യ നായർ .ഗുരുവായൂർ ക്ഷേത്രത്തിലെ നൃത്ത പരിപാടിക്കിടെ നടി നവ്യാ നായർ വികാരാധീനയായി പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് ഒരു മുത്തശ്ശി സ്റ്റേജിന് സമീപം എത്തി നടിയെ ചേർത്തു പിടിക്കുന്നതും ഇരുവരും വിതുമ്പുന്നത് ദൃശ്യങ്ങളിൽ കാണാം.
ഗുരുവായൂര്‍ ഉത്സവവേദിയില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് കൃഷ്ണസ്തുതി കേട്ട് നടി നവ്യാ നായര്‍ വികാരാധീനയായത്. ഇത് കണ്ട് കാണികളില്‍ നിന്ന് ഒരു മുത്തശ്ശി വേദിക്കരികിലേക്ക് ഓടിയെത്തുകയായിരുന്നു
പിന്നാലെ മുത്തശ്ശി ആരാണെന്ന ചോദ്യമാണ് സൈബർ ലോകത്ത് ഉയർന്ന് കേട്ടത്. ഒടുവിൽ ചോദ്യത്തിന് ഉത്തരമായി….രാധമ്മ എന്നാണ് മുത്തശ്സിയുടെ പേര്. തൃശൂർ കുറ്റിമുക്ക് മഹാദേവ ക്ഷേത്രത്തിനെ ചുറ്റിപ്പറ്റിയാണ് അമ്മയുടെ ജീവിതം. സ്വകാര്യ യൂട്യൂബ് ചാനിലാണ് അമ്മയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നവ്യയെ വീണ്ടും കാണാൻ കാത്തിരിക്കുകയാണ് താനെന്ന് രാധമ്മ പറഞ്ഞു. നവ്യമോള് എന്നെ കാണാൻ വരില്ലേ, കുറ്റിമുക്ക് മഹാദേവ ക്ഷേത്രത്തിൽ അമ്മയെപ്പോഴമുണ്ട്, രാധമ്മ പറഞ്ഞു. അന്ന് സെക്യൂരിറ്റി പിടിച്ച് വച്ചപ്പോൾ യുഗോ ഐലവ് യു എന്നാണ് പറഞ്ഞതെന്നും രാധമ്മ കൂട്ടിച്ചേർത്തു.
ഹൃദയം നിറയ്‌ക്കുന്ന ദൃശ്യങ്ങൾ നടിയും ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ‘എനിക്ക് പറയാൻ വാക്കുകളില്ല, സർവ്വം കൃഷ്ണാർപ്പണം’ എന്നായിരുന്നു ഇതേക്കുറിച്ച് നവ്യനായരുടെ പ്രതികരണം. വേദിക്കരികിലെത്തിയ രാധമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നവ്യനായർ ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചത്. അതിവൈകാരികമായ രംഗങ്ങളെന്നായിരുന്നു ഈ സംഭവത്തെ സാമൂഹ മാദ്ധ്യമങ്ങളിൽ പലരും വിശേഷിപ്പിച്ചത്.

നൃത്തത്തില്‍ സജീവമാണ് നവ്യാനായര്‍ ഇപ്പോള്‍. മാതംഗി എന്ന നൃത്തവിദ്യാലയവും നവ്യ നടത്തുന്നുണ്ട്. റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’യാണ് നടിയുടെ പുതിയ ചിത്രം.
Tags

പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കഞ്ചാവ് പിടികൂടിയ കേസ് ; രണ്ട് പ്രതികൾക്ക് എട്ട് വർഷം വീതം കഠിന തടവ്
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 6.8 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ രണ്ട് പ്രതികൾക്ക് എട്ട് വർഷം വീതം കഠിന തടവ് ശിക്ഷ വിധിച്ചു. കൂടാതെ രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചിട