ബേക്കലിൽ ട്രെയിനിൽ നിന്നും തെറിച്ചു വീണ് മഹാരാഷ്ട്ര സ്വദേശി മരിച്ചു

Maharashtra native dies after falling from train in Bekal
Maharashtra native dies after falling from train in Bekal

കാഞ്ഞങ്ങാട്: ബേക്കലില്‍ ട്രെയിനില്‍ നിന്നും തെറിച്ച് വീണ് മഹാരാഷ്ട്ര സ്വദേശിയായ വയോധികൻ  മരിച്ചു. മഹാരാഷ്ട്ര സകാലി സ്വദേശി പ്രകാശ് ഗണേഷ്മല്‍ ജയിന്‍ (65) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. മംഗള എക്‌സ്പ്രസ്സിലെ ബി 1 കോച്ചിലെ യാത്രക്കാരനായിരുന്നു. അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നാണ് വിവരം.

ജയിന്‍ ട്രെയിനില്‍ നിന്ന് വീഴുന്നത് കണ്ട് മറ്റു യാത്രക്കാര്‍ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലില്‍ ബേക്കല്‍ റെയില്‍വേ സ്റ്റേഷന് സമീപം പരിക്കേറ്റ നിലയില്‍ യാത്രക്കാരനെ കണ്ടെത്തി. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags

News Hub