പത്തനംതിട്ടയിൽ കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രാക്കാരിക്ക് ദാരുണാന്ത്യം


പത്തനംതിട്ട: പത്തനംതിട്ടയിൽ കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം . പന്തളത്താണ് അപകടം സംഭവിച്ചത്. പട്ടാഴി സ്വദേശി ലിനുമോൾ ആണ് മരിച്ചത്. ഭർത്താവ് എൽദോസിന് പരിക്കേറ്റു. സ്കൂട്ടറിനെ മറികടക്കവേ ബസ് സ്കൂട്ടറിന്റെ ഒരു വശത്ത് തട്ടിയാണ് അപകടം സംഭവിച്ചത്.
ലിനു മോൾ സ്കൂട്ടറിൽ നിന്നും വലതുവശത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് സ്കൂട്ടറിൽ തട്ടിയത്. പന്തളം പൊലീസ് സ്റ്റേഷന് സമീപം എംസി റോഡിലാണ് അപകടം സംഭവിച്ചത്.
അതിനിടെ എറണാകുളം പെരുമ്പാവൂരിൽ ഇരുചക്രവാഹന യാത്രികനെ കെഎസ്ആർടിസി ബസ് ഇടിച്ചുവീഴ്ത്തി. ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Tags

മെസേജ് അയച്ചത് തെറ്റിപ്പോയെന്ന് പേടിക്കേണ്ട, ഡിലീറ്റ് ചെയ്യാം; പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ മെസേജ്
ഗൂഗിൾ മെസേജ് പലരും ഉപയോഗിക്കുന്ന ഒന്നാണ്. ഫോണുകളിൽ നിന്ന് ഫോണുകളിലേക്ക് എസ്എംഎസ് ആയി സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന ഗൂഗിൾ മെസേജ് റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസ് (ആർസിഎസ്) സംവിധാനം ഉപയോഗിച്ചാണ് പ്രവർത്