ബാറ്ററി ചാര്‍ജ് തീര്‍ന്നുപോകുമെന്ന ഭയം വേണ്ടേ വേണ്ട; ഐക്യൂവിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുണ്ടല്ലോ
Mar 24, 2025, 16:54 IST


വിവോയുടെ ഉപ ബ്രാന്‍ഡായ ഐക്യൂവിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് പ്രഖ്യാപിച്ചു. ഐക്യൂ ഇസഡ് 10 ഏപ്രില്‍ 11 ന് ആണ് ഇന്ത്യയില്‍ എത്തുക. 2024 മാര്‍ച്ചില്‍ ഇറങ്ങിയ ഐക്യൂ ഇസഡ് 9 5G യേക്കാള്‍ ഒരുപാട് മാറ്റങ്ങള്‍ ഈ പിൻഗാമിക്കുണ്ട്.
ഐക്യൂ ഇസഡ് 10 ന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് ഭീമന്‍ ബാറ്ററി ശേഷിയാണ്. 7,300mAh ശേഷിയാണ് ബാറ്ററി. ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണിലെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബാറ്ററിയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐക്യൂ ഇസഡ് 9 5G-ക്ക് 5,000mAh ബാറ്ററി ആയിരുന്നു ശേഷി.
iQOO Z10 ന്റെ വലിയ ബാറ്ററി ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ബാറ്ററി ലൈഫ് പ്രതീക്ഷിക്കാം. ഇത് ഗെയിമിങ്, സ്ട്രീമിങ് അല്ലെങ്കില്‍ ദിവസം മുഴുവന്‍ വിപുലമായ ഉപയോഗം തുടങ്ങിയവ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമാണ്
Tags

എംഎം മണിയെ ചിമ്പാന്‍സിയാക്കി മഹിളാ കോണ്‍ഗ്രസ്, പിന്തുണച്ച് സുധാകരന്, ചീഫ് സെക്രട്ടറിയുടെ കറുപ്പ് വിവാദം ചര്‍ച്ചയാകുമ്പോള്‍ വെട്ടിലായി കോണ്‍ഗ്രസ്
ചീഫ് സെക്രട്ടറി ശാരദ മുരളീധരന് തിരികൊളുത്തിയ കറുപ്പ് വിവാദം ചര്‍ച്ച ചെയ്യുകയാണ് കേരളം. കറുപ്പിന്റെ പേരിലും സ്ത്രീയെന്നതിനാലും അധിക്ഷേപം നേരിട്ടെന്ന് ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ വലിയ രീതിയില