ചാറ്റ് ജിപിടിയുടെ അമിത ഉപയോഗം ; ഏകാന്തതയിലേക്ക് നയിച്ചേക്കാമെന്ന് പഠനം
Mar 24, 2025, 16:47 IST


ചാറ്റ്ജിപിടി പോലുള്ള ചാറ്റ്ബോട്ടുകളുടെ അമിത ഉപയോഗം ഉപഭോക്താവിനെ ഏകാന്തതയിലേക്കും, സാമൂഹ്യ ഇടപെടലിനുള്ള സമയം കുറക്കുന്നതിന് കാരണമാകുമെന്ന് പഠനം. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ച് ഓപ്പൺഎഐ നടത്തിയ പുതിയ ഗവേഷണത്തിലാണ് കണ്ടെത്തൽ.
ചാറ്റ് ജിപിടിയുമായി ഒരുപാട് സമയം ചെലവഴിക്കുന്നവരിൽ, ചാറ്റ് ബോട്ടിനെ വൈകാരികമായി ആശ്രയിക്കുന്നതിനുള്ള പ്രവണതയുള്ളതായും. ഇത്തരക്കാർ ഏകാന്തരായിരിക്കുന്നതിന്റെ തോത് ഉയർന്നാണ് ഇരിക്കുന്നതെന്നും വെള്ളിയാഴ്ച പുറത്തിറങ്ങിയ ഗവേഷണത്തിൽ പറയുന്നു.
2022 ന്റെ അവസാനപാദത്തിലാണ് ചാറ്റ് ജിപിടി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മേഖലയിൽ ഒരു കുതിച്ചുചാട്ടമായി എത്തിയത്. കോഡിങ് മുതൽ തെറാപ്പി സെഷനുകൾക്ക് വരെ ആളുകൾ ചാറ്റ് ബോട്ടുകളെ ആശ്രയിക്കുന്ന രീതി അതിനുശേഷം നിലവിൽ വരുകയുണ്ടായി. പിന്നീടുണ്ടായ ചാറ്റ് ബോട്ടിന്റെ വികാസത്തിൽ ഡെവലപ്പർമാർ മനുഷ്യർ ആശയവിനിമയം നടത്തുന്നതിന് സമാനമായി തിയിൽ അനുകരിക്കാൻ സഹായിക്കുന്ന കൂടുതൽ സങ്കീർണ്ണമായ മോഡലുകളും ശബ്ദ സവിശേഷതകളും പുറത്തിറക്കുകയുണ്ടായി ഇത് ചാറ്റ്ബോട്ടുകളുമായി പാരാസോഷ്യൽ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള സാധ്യതകൾ വർധിപ്പിച്ചു.
കുറച്ചു കാലമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വൈകാരികപരമായി നെഗറ്റീവ് സ്വാധീനം ഉപഭോക്താക്കളിൽ പ്രത്യേകിച്ച് ടിനേജർസിലും കുട്ടികളിലും സൃഷ്ടിക്കുന്നുണ്ടെന്ന ചർച്ചകൾ സജീവമാണ്. പ്രായപൂർത്തിയാകാത്തവരുമായുള്ള സംഭാഷണങ്ങളിൽ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതിന് ക്യാരക്ടർ ടെക്നോളജീസ് ഇൻകോർപ്പറേറ്റഡിനെതിരെ കഴിഞ്ഞ വർഷം കേസെടുത്തിരുന്നു. അന്ന് ചാറ്റ് ബോട്ടുമായി നിരന്തരം സംസാരിച്ചിരുന്ന 14 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലായിരുന്നു ക്യാരക്ടർ ടെക്നോളജീസ് ഇൻകോർപ്പറേറ്റഡിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്
