മെസേജ് അയച്ചത് തെറ്റിപ്പോയെന്ന് പേടിക്കേണ്ട, ഡിലീറ്റ് ചെയ്യാം; പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ മെസേജ്

google.jpg
google.jpg
ഗൂഗിൾ മെസേജ് പലരും ഉപയോ​ഗിക്കുന്ന ഒന്നാണ്. ഫോണുകളിൽ നിന്ന് ഫോണുകളിലേക്ക് എസ്എംഎസ് ആയി സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന ഗൂഗിൾ മെസേജ് റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസ് (ആർസിഎസ്) സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾ എത്തിയപ്പോൾ പ്രതാപം അൽപ്പം കുറഞ്ഞെങ്കിലും ഫീൽഡ് വിട്ട് പോയിട്ടില്ല. ഇപ്പോഴും പലരും ഈ ആപ്പ് ഉപയോ​ഗിക്കാറുണ്ട്. ഇതാ പുതിയ അപ്ഡേറ്റിന് ഒരുങ്ങുകയാണ് ഗൂഗിൾ മെസേജ്. വാട്‌സ്ആപ്പിലെ ജനപ്രിയ സംവിധാനമായ ചാറ്റ് ഡിലീറ്റ് ഗൂഗിൾ മെസേജും ഉപയോ​ഗിക്കാൻ പോകുന്നു. മെസേജുകൾ 15 മിനിറ്റിനുള്ളിൽ ഇനിമുതൽ അയച്ച ആൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കും. ഇതിലൂടെ തെറ്റായ സന്ദേശങ്ങൾ അയച്ചാലും ഉപഭോക്താവിന് ഉടനടി അത് ഡിലീറ്റ് ചെയ്യാൻ സാധിക്കും. വാട്‌സ്ആപ്പിൽ നിലവിൽ ഉള്ള ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചറാണ് ഗൂഗിൾ മെസേജിലും ഉടൻ ലഭ്യമാകുന്നത്.
റിമോട്ട് ഡിലീറ്റ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലൂടെ സ്വീകർത്താക്കളുടെ ഫോണുകളിലെയും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ സാധിക്കും. ഈ സന്ദേശം ഡിലീറ്റ് ചെയ്തു എന്നായിരിക്കും പിന്നീട് സന്ദേശം ലഭിച്ച ആൾക്കും അയച്ച ആൾക്കും കാണാൻ സാധിക്കുക.
സന്ദേശം അയച്ച് 15 മിനിറ്റിനുള്ളിൽ ഈ സംവിധാനം ഉപയോഗിക്കണം. ഗൂഗിൾ മെസേജിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. പുതിയ അപ്‌ഡേറ്റിൽ ഉപഭോക്താക്കൾക്ക് ആർസിഎസ് യൂണിവേഴ്‌സൽ പ്രൊഫൈൽ ലഭ്യമാകും. അതേസമയം അപ്പ് അപ്‌ഡേറ്റാണെങ്കിലും ആൻഡ്രോയിഡിന്റെ പഴയ വേർഷനാണ് ഫോണിൽ ഉപയോഗിക്കുന്നതെങ്കിൽ മെസേജ് ഡിലീറ്റ് സംവിധാനം പ്രവർത്തിക്കില്ല.
പുതിയ സംവിധാനത്തെ കുറിച്ച് വാർത്തകൾ എത്തിയെങ്കിലും എന്ന് മുതലാണ് ഇത് പഭോക്താക്കൾക്ക് ലഭ്യമാവുകയെന്നത് വ്യക്തമല്ല. തിരഞ്ഞെടുത്ത ചില ഉപഭോക്താക്കൾക്ക് ആപ്പിന്റെ ബീറ്റ വേർഷൻ കിട്ടുന്നുണ്ട്

Tags

News Hub