ധർമ്മശാലയിൽ പ്ളൈവുഡ് ഫാക്ടറിക്ക് തീയിട്ട സംഭവം; യുവാവിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചു

kannur plywood fire
kannur plywood fire

പുലർച്ചെ ഫാക്ടറിക്കുളിൽ കടന്ന യുവാവ് പ്ലൈവുഡ് റോ മെറ്റിരിയലായ ഫേസ് വിനയറിന് തീയിടുകയായിരുന്നു

കണ്ണൂർ :തളിപ്പറമ്പ് മണ്ഡലത്തിലെ ധർമ്മശാല ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് പ്ലോട്ടിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീയിട്ട യുവാവിൻ്റെ സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ധർമ്മശാല ഇൻഡസ്ട്രിയൽ ഡെവലെപ്മെന്റ് പ്ലോട്ടിലെ നവീൻ ബോർഡ്സിലാണ് തീയിട്ടത്. 

പുലർച്ചെ ഫാക്ടറിക്കുളിൽ കടന്ന യുവാവ് പ്ലൈവുഡ് റോ മെറ്റിരിയലായ ഫേസ് വിനയറിന് തീയിടുകയായിരുന്നു. ഇത് സ്ഥാപനത്തിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ആളെ തിരിച്ചറഞ്ഞിട്ടില്ല. തീയും പുകയും ഉയരുന്നത് കണ്ട് എത്തിയവർ സമയോചിതമായി ഇടപ്പെട്ടതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. പരാതിയെ തുടർന്ന് പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
 

Tags