വര്‍ഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉത്പാദിപ്പിക്കുന്ന സിനിമയാണ് എമ്പുരാൻ: എം വി ഗോവിന്ദന്


തിരുവനന്തപുരം: വര്‍ഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉത്പാദിപ്പിക്കുന്ന സിനിമയാണ് എമ്പുരാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.എമ്പുരാനില്‍ മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ചത് .നടന്ന സംഭവങ്ങളുടെ അവതരണം ആണ് സിനിമയില്‍ കണ്ടതെന്നും എം വി ഗോവിന്ദന് പറഞ്ഞു.
കലയെ കലയായി കാണണം. നിങ്ങള്‍ ഇങ്ങനെയേ സിനിമ ചെയ്യാവൂ എന്നാണ് ഭരണകൂടം പറയുന്നത്. ഫാസിസ്റ്റ് നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. കലാകാരന്മാര്ക്ക് സമൂഹത്തോട് പറയാനുള്ള കാര്യം അവര്‍ പറയും. സിനിമ ഒരു തുടര്‍ച്ചയാണെന്നും മൂന്നാം ഭാഗം കൂടി വരുമ്പോഴാണ് പൂര്‍ത്തിയാകുകയെന്നും എം വി ഗോവിന്ദന് എമ്പുരാന് കണ്ടിറങ്ങിയ ശേഷം പറഞ്ഞു. താന്‍ സിനിമയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര് എസ് എസ് സൂപ്പര്‍ സെന്‍സര്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജനാധിപത്യ അവകാശത്തില്‍ മേലുള്ള കടന്നുകയറ്റമാണിത്. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ നേതൃത്വം കൊടുത്തവരാണ് ആര് എസ് എസ്. ഇപ്പോള്‍ കാണുന്നത് ആര് എസ് എസിന്റെ ഇരട്ടത്താപ്പാണ്. സിനിമാക്കാര് പ്രതികരിക്കാത്തത് ഭയംകൊണ്ടാകാമെന്നും മന്ത്രി പറഞ്ഞു.
Tags

ഡൽഹിയിൽ ഹോട്ടല്‍ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ് : മുന്‍ തൊഴിലുടമകള്‍ക്കെതിരെ അന്വേഷണം
ഡൽഹി : ഹോട്ടല്‍ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുന്‍ തൊഴിലുടമകള്‍ക്കെതിരെ അന്വേഷണം. തിലക് നഗറിലെ ബിസിനസുകാരനായ സാഗറി (35) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പുതിയ വഴിത