സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Heavy rain expected in Saudi Arabia until Monday
Heavy rain expected in Saudi Arabia until Monday

റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫൻസ് അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കാനും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൂടെയും താഴ്വരകളിലൂടെയും യാത്ര ചെയ്യരുതെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് .

മക്ക, റിയാദ് മേഖലകളിൽ പൊടിപടലങ്ങൾ നിറഞ്ഞ കാറ്റുണ്ടാകുമെന്നും മിതമായതോ കനത്തതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഡയറക്ടറേറ്റ് പറയുന്നു. തബൂക്ക്, മദീന, ജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, ഹായിൽ, ഖാസിം, ബഹ, അസീർ മേഖലകളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ജിസാന്‍ മേഖലയില്‍ നേരിയതോ മിതമായതോ ആയ മഴയക്കും നജ്റാനില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 

Tags

News Hub