ഡൽഹിയിൽ ഹോട്ടല്‍ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ് : മുന്‍ തൊഴിലുടമകള്‍ക്കെതിരെ അന്വേഷണം
Apr 4, 2025, 18:30 IST


ഡൽഹി : ഹോട്ടല്‍ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുന്‍ തൊഴിലുടമകള്‍ക്കെതിരെ അന്വേഷണം. തിലക് നഗറിലെ ബിസിനസുകാരനായ സാഗറി (35) ന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പുതിയ വഴിത്തിരിവ്.
സാഗര്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്‍റെ ഉടമകളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അമിത്, അങ്കിത്, സഹില്‍ എന്നീ ഹോട്ടല്‍ നടത്തിപ്പുകാരാണ് കേസിലെ പ്രതികള്‍.