എരുമയുടെ വാൽ മുറിച്ചു നീക്കി : തിരുവല്ലയിൽ മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത

Buffalo's tail cut off: Anti-social elements brutally attack silent animal in Thiruvalla
Buffalo's tail cut off: Anti-social elements brutally attack silent animal in Thiruvalla

തിരുവല്ല :  തിരുവല്ലയിൽ മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത.നിരണത്ത്  സാമൂഹിക വിരുദ്ധർ എരുമയുടെ വാൽ മുറിച്ചു നീക്കി. ക്ഷീര കർഷകനായ പി.കെ മോഹനൻ വളർത്തുന്ന അഞ്ച് വയസ് പ്രായമുള്ള എരുമയ്ക്ക് നേരെയാണ് ദാരുണമായ ആക്രമണം നടന്നത്.

കഴിഞ്ഞ ദിവസം രാത്രി ആണ് തിരുവല്ലയിൽ  മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.നിരണത്ത് സാമൂഹിക വിരുദ്ധർ എരുമയുടെ വാൽ മുറിച്ചു നീക്കുകയും മുറിച്ചു നീക്കിയ വാലിന്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിക്കുകയുമായിരുന്നു .

തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെ എരുമയെ  കുളിപ്പിച്ച് പാൽ കറക്കുന്നതിനായി മോഹനൻ തൊഴുത്തിൽ എത്തിയപ്പോഴാണ് വാൽ മുറിഞ്ഞ നിലയിൽ ദയനീയ ഭാവത്തിൽ നിൽക്കുന്ന എരുമയെ കണ്ടത്. തുടർന്ന് വീട്ടു മുറ്റത്തെ കസേരയിൽ മുറിച്ചു മാറ്റിയ വാലിന്റെ അവശിഷ്ടവും കണ്ടു. ഉടൻ തന്നെ അയൽവാസിയും സുഹൃത്തുമായ പുഷ്പാകരനെ വിവരം അറിയിക്കുകയായിരുന്നു .

Buffalo's tail cut off: Anti-social elements brutally attack silent animal in Thiruvalla

നിരണം മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ട് ഡോക്ടർ നിർദ്ദേശിച്ച പ്രകാരം വാലിന്റെ ഭാഗം മരുന്നുവെച്ച് കെട്ടി. ഇന്ന് രാവിലെ മൃഗഡോക്ടർ എത്തി കൂടുതൽ പരിശോധനകൾ നടത്തി മുറിവ് പഴുക്കാതിരിക്കുവാനുള്ള മരുന്നുകളും നൽകി. സംഭവത്തിൽ എരുമയുടെ ഉടമ മോഹനൻ പുളിക്കീഴ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

വാൽ മുറിക്കപ്പെട്ട എരുമയെ കൂടാതെ കറവയുള്ള ഒരു പശുവും മൂന്ന് പോത്തുകളും മോഹനന് സ്വന്തമായുണ്ട്.  തനിക്കും തൻറെ കുടുംബത്തിനും വ്യക്തിപരമായ രാഷ്ട്രീയപരമായ ആരുമായും വിരോധം നിലനിൽക്കുന്നില്ല എന്നും, സംഭവത്തിലെ പ്രതികളെ പിടികൂടുവാൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും മോഹനൻ ആവശ്യപ്പെട്ടു .
 

Tags

News Hub