സ്റ്റേജ് പരിപാടിക്കിടെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു ; പരിപാടി പാതിവഴിയില്‍ അവസാനിപ്പിച്ച് ഗായകന്‍ സോനു നിഗം


കല്ലുകള്‍ കൊണ്ട് സഹപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതോടെ സോനു വേദി വിട്ടു.
സ്റ്റേജ് പരിപാടിക്കിടെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞതിന് പിന്നാലെ പരിപാടി പാതി വഴിയില്‍ അവസാനിപ്പിച്ച് ഗായകന്‍ സോനു നിഗം. ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിഫെസ്റ്റില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു സോനു നിഗം. ഇതിനിടെ കാണികളില്‍ ചിലര്‍ സോനുവിനും സഹപ്രവര്‍ത്തകര്‍ക്കും നേരെ കല്ലുകളും കുപ്പികളും വലിച്ചെറിയുകയായിരുന്നു. കല്ലുകള്‍ കൊണ്ട് സഹപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതോടെ സോനു വേദി വിട്ടു.
പരിപാടിക്ക് ആദ്യം കാണികള്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഉപഹാരമായി വേദിയിലേക്ക് എറിഞ്ഞു കിട്ടിയ ബണ്ണി ബാന്‍ഡ് സോനു തലയില്‍ കെട്ടിയിരുന്നു. ഇതിനിടെ പതിയെ കാണികളുടെ ട്രാക്ക് മാറുകയും കുപ്പികളും കല്ലും മറ്റും വേദിയിലേക്ക് എറിയുകയും ചെയ്തു. തൊട്ടടുത്ത നിമിഷം സോനു പാട്ട് പാടുന്നത് നിര്‍ത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പറഞ്ഞ ശേഷം സോനു വേദി വിടുകയായിരുന്നു.
'നമ്മള്‍ക്കെല്ലാവര്‍ക്കും നല്ല സമയം ആസ്വദിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത്. നിങ്ങളോട് ആസ്വദിക്കരുത് എന്നല്ല ഞാന്‍ പറയുന്നത്, പക്ഷെ ഇങ്ങനെ ചെയ്യരുത്' എന്ന് പറഞ്ഞ ശേഷമായിരുന്നു സോനു വേദി വിട്ടത്. കല്ലേറില്‍ തന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും സോനു അറിയിച്ചു. ഇതിന് മുന്‍പും അപമര്യാദയായി പെരുമാറിയ വേദികളില്‍ നിന്ന് സോനു നി?ഗം പ്രതികരിച്ചിട്ടുണ്ട്.
