'ആറ് മാസത്തിനുള്ളില്‍ തിരികെ തരാം'; 2.45 ലക്ഷം രൂപ മോഷ്ടിച്ച കള്ളന്റെ കത്ത്

police
police

കടബാധ്യത, പണം തിരികെക്കൊടുക്കാനുള്ള ആളുകളുടെ നിരന്തരമായ വേട്ടയാടല്‍ തുടങ്ങിയ കാരണങ്ങളാലാണ് പണമെടുക്കുന്നതെന്നും കത്തില്‍ പറയുന്നു.

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ നടന്ന ഒരു മോഷണ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു കടയില്‍ നിന്ന് 2.45 ലക്ഷം രൂപ മോഷ്ടിച്ച ശേഷം കള്ളന്‍ മുങ്ങിയത് ക്ഷമ ചോദിച്ച് കത്തെഴുതി വെച്ചശേഷമായിരുന്നു. രാമനവമി ദിനത്തില്‍ ചെയ്ത പ്രവൃത്തിക്ക് മാപ്പ് ചോദിക്കുന്നതാണ് കത്ത്. 

കടബാധ്യത, പണം തിരികെക്കൊടുക്കാനുള്ള ആളുകളുടെ നിരന്തരമായ വേട്ടയാടല്‍ തുടങ്ങിയ കാരണങ്ങളാലാണ് പണമെടുക്കുന്നതെന്നും കത്തില്‍ പറയുന്നു. ആറ് മാസത്തിനുള്ളില്‍ തുക തിരികെ നല്‍കാമെന്ന വാഗ്ദാനവുമുണ്ട്.

കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജാമിദാര്‍ മൊഹല്ലയിലെ ജുജാര്‍ അലി ബൊഹ്റയുടെ കടയിലാണ് മോഷണം നടന്നതെന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അര്‍ഷാദ് ഖാന്‍ പറഞ്ഞു.'കടയുടമ 2.84 ലക്ഷം രൂപ ഒരു ബാഗില്‍ സൂക്ഷിച്ചിരുന്നതായും അതില്‍ നിന്ന് ഏകദേശം 2.45 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടതായും 38,000 രൂപ ബാക്കിയുണ്ടെന്നും കടയുടമ ഞങ്ങളോട് പറഞ്ഞു. രാമനവമി ദിനത്തില്‍ താന്‍ ചെയ്ത പ്രവൃത്തിക്ക് കുറ്റവാളി മാപ്പ് ചോദിച്ചതായി കത്തില്‍ പറയുന്നു,' അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

Tags