കണ്ണൂർ നഗരത്തിൽ പൊടിപൊടിച്ച് തെരുവുവിൽപ്പന: വിഷുകളറാക്കാൻ വൻ ആൾക്കൂട്ടം
Apr 13, 2025, 10:52 IST


കണ്ണൂർ : വിഷു വിപണിയിൽ ഇക്കുറിയും വഴിയോര കച്ചവടക്കാർക്ക് പ്രീയമേറെയാണ്.കണ്ണൂർ നഗരത്തിൽ സ്റ്റേഡിയം കോർണറിൽ നടന്ന വഴിയോര കച്ചവടത്തിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. വില കുറവും വ്യത്യസ്ത തയുള്ള സാധനങ്ങളുമാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള കച്ചവടകാരെ വഴിയോര കച്ചവടക്കാർക്കു മുൻപിലെത്തിക്കുന്നത്. പൊള്ളുന്ന വിലക്കയറ്റത്താൽ പണ്ടു വാങ്ങിയ സാധനങ്ങൾ പോലും പലർക്കും വാങ്ങാനാവുന്നില്ല.
ഓഫറുകളും വൻ വിലക്കുറവും സമ്മാന പദ്ധതികളുമായി വൻകിട കടക്കാർ ഇക്കുറിയും രംഗത്തുണ്ട്. ഇടത്തരക്കാരെയും ഉദ്യോഗസ്ഥരെയുമാണ് ഇവർ ലക്ഷ്യമിടുന്നത്. കണ്ണൂർ കോർപറേഷൻ വാടകയ്ക്കു പതിച്ചു കൊടുക്കുന്ന സ്ഥലത്താണ് വഴിയോര കച്ചവടക്കാരുടെ നിരയുള്ളത്. മൺകലം മുതൽ വസ്ത്രങ്ങൾ ഫാൻസി കര കൗശല സ്തുക്കൾ തുടങ്ങിയവ തെരുവ് വിൽപനയിലുണ്ട്.
