പടക്കമില്ലാതെന്ത് വിഷു ? എന്നാൽ ആഘോഷങ്ങളിൽ മതിമറക്കുമ്പോൾ സുരക്ഷയും ഉറപ്പുവരുത്തണം
Updated: Apr 13, 2025, 11:17 IST


പടക്കം പൊട്ടിക്കുമ്പോൾ അപകടങ്ങൾ പതിവാണ്. അതിനാൽ തന്നെ ആഘോഷങ്ങളിൽ മതിമറക്കുമ്പോൾ അതിനൊപ്പം ചില സുരക്ഷാകാര്യങ്ങളിൽകൂടി ശ്രദ്ധവെക്കേണ്ടതുണ്ട്.
മലയാളികൾക്ക് പടക്കമില്ലാതെന്ത് വിഷു ? പടക്കം വാങ്ങാനുള്ള തിരക്ക് വിഷു അടുക്കുന്തോറും ഏറിവരികയാണ്. ഇത്തവണയും വ്യത്യസ്തമായ പടക്കങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട്. വില നോക്കാതെ വിഷു കളറാക്കാനുള്ള തത്രപ്പാടിലാണ് ഓരോ മലയാളിയും.
പടക്കം പൊട്ടിക്കുമ്പോൾ അപകടങ്ങൾ പതിവാണ്. അതിനാൽ തന്നെ ആഘോഷങ്ങളിൽ മതിമറക്കുമ്പോൾ അതിനൊപ്പം ചില സുരക്ഷാകാര്യങ്ങളിൽകൂടി ശ്രദ്ധവെക്കേണ്ടതുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
- പടക്കങ്ങള്‍ റോഡരികില്‍ നിന്നോ മാര്‍ക്കറ്റില്‍ നിന്നോ തെരുവുകളില്‍ നിന്നോ വാങ്ങരുത്. അംഗീകൃത ഏജന്റുമാരില്‍ നിന്നു മാത്രം വാങ്ങുക.
- പടക്കങ്ങള്‍ തുറന്ന പെട്ടിയില്‍ വാങ്ങരുത്.
- പടക്കങ്ങള്‍ ചൂടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
- വീട്ടില്‍ വയ്ക്കുന്ന പടക്കങ്ങള്‍ പെട്ടിയില്‍ അടച്ചു സൂക്ഷിക്കുക. കുട്ടികള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
- കുട്ടികള്‍ രക്ഷകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ മാത്രം പടക്കങ്ങള്‍ പൊട്ടിക്കുക.
- പടക്കങ്ങള്‍ കൈയില്‍ വെച്ച് ഉപയോഗിക്കരുത്.
- പടക്കങ്ങള്‍ ഒരു മീറ്റര്‍ നീളമുളള കമ്പ് ഉപയോഗിച്ച് മാത്രം കത്തിക്കുക, കമ്പിത്തിരി മരകമ്പില്‍ കുത്തിവെച്ച് ഉപയോഗിക്കാവുന്നതാണ്.
- പടക്കം പൊട്ടിക്കുമ്പോള്‍ സമീപം ഒരു ബക്കറ്റ് നിറയെ വെളളം കൊണ്ട് വെക്കുക
- കത്താത്ത പടക്കങ്ങള്‍ വെളളം ഉപയോഗിച്ച് നിര്‍വീര്യമാക്കുക
- കത്തിയ പടക്കങ്ങള്‍ ഉടനെ ചെന്ന് തൊടരുത്.
- നിലച്ചക്രം, തലച്ചക്രം, പൂത്തിരി, കമ്പിത്തിരി, മേശപ്പൂവ്, മത്താപ്പ് എന്നിവയുടെ അഗ്രഭാഗം അമര്‍ത്തുകയോ അഴിക്കുകയോ ചെയ്യരുത്.
- വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുളള വസ്ത്രങ്ങള്‍ പടക്കം പൊട്ടിക്കുന്ന സമയത്ത് ഉപയോഗിക്കരുത്.
- പടക്കങ്ങള്‍ പൊട്ടിക്കുന്നത് 15 മീറ്റര്‍ ദൂരെ നിന്ന് മാത്രമേ കാണുവാന്‍ പാടുളളു.
- വീടുകള്‍ തിങ്ങിനിറഞ്ഞ ഭാഗങ്ങളില്‍ പടക്കം പൊട്ടിക്കുമ്പോള്‍ തീ പടരാതെ സൂക്ഷിക്കണം..