ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ജോലി പ്രവേശനത്തിലെ പ്രായപരിധി; ഇളവ് പിന്‍വലിച്ച് കേന്ദ്രം


ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കേന്ദ്ര സര്‍ക്കാര്‍ ജോലി പ്രവേശനത്തിലെ പ്രായപരിധിയിലുള്ള ഇളവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു . 2007 മുതലുള്ള ഉത്തരവ് പിന്‍വലിച്ചതായാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 28 നാണ് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്. ഇളവ് പിന്‍വലിക്കുന്നുവെന്ന് മാത്രമാണ് ഉത്തരവിലുള്ളത്. എന്തുകൊണ്ടാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് സംബന്ധിച്ച് കൃത്യമായ വിശദീകരണം ആഭ്യന്തരമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
2007ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും മക്കള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജോലി പ്രവേശനത്തില്‍ പ്രായപരിധി ഇളവ് നടപ്പിലാക്കിയത്. തുടര്‍ന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഇളവ് സിഎഎസ്എഫ് അടക്കമുള്ള സേനകളിലേക്ക് വിപുലീകരിക്കുകയും ചെയ്തു. പതിനെട്ട് വര്‍ഷമായി തുടര്‍ന്ന് വന്ന ഇളവാണ് കാരണം വ്യക്തമാക്കാതെ പിന്‍വലിച്ചിരിക്കുന്നത്.
