മുംബൈയില്‍ ജലക്ഷാമം; ടാങ്കര്‍ ഉടമകൾ പണിമുക്കിൽ
Apr 13, 2025, 10:53 IST
സ്വകാര്യ ടാങ്കര്‍ ഉടമകളുടെ സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ മുംബൈ നിവാസികളുടെ ജല ആവശ്യം നിറവേറ്റുന്നത് മുനിസിപ്പല്‍ കോര്‍പറേഷന് കൂടുതല്‍ ബുദ്ധിമുട്ടാക്കിയിരിക്കുകയാണ്.
മുംബൈ : മുംബൈയില്‍ ജലക്ഷാമം രൂക്ഷമായതിന് പിന്നാലെ ടാങ്കര്‍ ഉടമകളുടെ സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തു. നിലവില്‍ 31 ശതമാനം വെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂ. ഇതോടെ ജനങ്ങൾ കൂടുതൽ വലഞ്ഞു. കടുത്ത വേനല്‍ ചൂടിലൂടെ കടന്നു പോകുന്ന മഹാരാഷ്ട്രയില്‍ പലയിടങ്ങളും ജലക്ഷാമത്തില്‍ വലയുകയാണ്.
tRootC1469263">കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിലെ പല ഭാഗങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. സ്വകാര്യ ടാങ്കര്‍ ഉടമകളുടെ സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ മുംബൈ നിവാസികളുടെ ജല ആവശ്യം നിറവേറ്റുന്നത് മുനിസിപ്പല്‍ കോര്‍പറേഷന് കൂടുതല്‍ ബുദ്ധിമുട്ടാക്കിയിരിക്കുകയാണ്.
.jpg)


