സ്പെഷ്യല്‍ പുതിനയില ചായ തയ്യാറാക്കാം
Mar 22, 2025, 13:50 IST


വേണ്ട ചേരുവകൾ
പുതിനയില- 10 എണ്ണം
വെള്ളം- 2 ഗ്ലാസ്
ചായ പൊടി- 1 സ്പൂൺ
പഞ്ചസാര- 2 സ്പൂൺ
പാൽ- 2 ഗ്ലാസ്
ഏലയ്ക്ക- 1 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് ചായപ്പൊടിയും പഞ്ചസാരയും കുറച്ച് പുതിനയിലയും ചേർത്തു കൊടുക്കുക. ഇനി അതിലേയ്ക്ക് ഏലയ്ക്കാ പൊടിയും ചേർത്തു കൊടുത്തതിന് ശേഷം നന്നായിട്ടൊന്ന് തിളപ്പിക്കുക. ശേഷം അതിലേയ്ക്ക് പാലും കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക. ഇനി കുറച്ചുകൂടി പുതിനയില ചേർത്തു കൊടുക്കാം. ഇതോടെ പുതിനയില ചായ റെഡി.