കാസർകോഡ് എംഡിഎംഎയുമായി യുവാവ് പിടിയിൽ
Mar 23, 2025, 18:05 IST


കാസർകോഡ്: നീലേശ്വരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. പടന്നക്കാട് സ്വദേശി വിഷ്‌ണു (28) ആണ് അറസ്റ്റിലായത്. നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വിൽപ്പനക്കായി ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങിച്ച് യശ്വന്ത്പൂർ എക്‌സ്പ്രസിൽ നീലേശ്വരത്ത് എത്തിയതായിരുന്നു ഇയാൾ.
റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ ഉടൻ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്പെഷ്യൽ സ്ക്വാഡും നീലേശ്വരം പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. 19 ഗ്രാം എംഡിഎംഎ യുവാവിൽ നിന്നും കണ്ടെടുത്തു. നേരത്തെയും മയക്ക് മരുന്ന് കേസിൽ പ്രതിയായ ആളാണ് വിഷ്ണു.