ദിവസവും 70 രൂപ നൽകാനുണ്ടോ? ആകെ 6 ലക്ഷം രൂപ നേടാം; കിടിലൻ പോസ്റ്റ് ഓഫീസ് പദ്ധതി


നിക്ഷേപിച്ച പണം ഒരുകാരണവശാലും നഷ്ടപ്പെടുകയുമില്ല, നല്ലൊരു തുക ലാഭവുമുണ്ടാക്കാമെന്നതാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ സവിശേഷത. ദിവസവും 70 രൂപ മാറ്റിവെക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ മച്ച്യൂരിറ്റി തുക ലഭിക്കുമ്പോൾ അതിൽ നിങ്ങളുടെ നിക്ഷേപം കൂടാതെ മൂന്ന് ലക്ഷം രൂപ കൂടി നേടാൻ കഴിയും. ഇതിനായി പോസ്റ്റ് ഓഫീസിന്റെ പിപിഎഫ് പദ്ധയിലാണ് നിങ്ങൾ പണം നിക്ഷേപിക്കേണ്ടത്.
15 വർഷത്തെ നിശ്ചിത കാലാവധിയിൽ പ്രവർത്തിക്കുന്ന പദ്ധതിയാണിത്. നിക്ഷേപകർക്ക് പ്രതിവർഷം ₹500 മുതൽ ₹1.5 ലക്ഷം വരെയുള്ള ഏത് തുകയും നിക്ഷേപിക്കാം. സർക്കാർ നിശ്ചയിക്കുന്ന പലിശ നിരക്കാണ് ഇതിനുണ്ടാവുക. നിലവിൽ പ്രതിവർഷം 7.1% ആണ് പലിശനിരക്ക്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ പരിഗണിക്കപ്പെടില്ലെന്നതാണ് ഇതിന്റെ സവിശേഷത. അതിനാൽ ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന പണം സുരക്ഷിതമാണ്. നികുതി രഹിത പലിശ നേടാമെന്ന അധിക നേട്ടവുമുണ്ട്.
70 രൂപ ദിവസവും നൽകാനുണ്ടെങ്കിൽ ഒരു വർഷം നിങ്ങൾക്ക് 25,000 രൂപയോളം മാറ്റിവെക്കാനാകും. ഈ തുക പോസ്റ്റ് ഓഫീസ് PPF സ്കീമിൽ എല്ലാ വർഷവും നിക്ഷേപിക്കുക. 15 വർഷം തുടർച്ചയായി നിക്ഷേപിച്ചാൽ നിങ്ങൾ നൽകിയ തുക 3,75,000 രൂപയാകും. 7.1 പലിശനിരക്ക് കൂടിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന Maturity Amount 6,78,035 രൂപയാകും. അതായത്, മൂന്ന് ലക്ഷത്തോളം രൂപ നിങ്ങൾക്ക് പലിശമാത്രമായി ലഭിക്കുന്നതാണ്. ഇതാണ് നിങ്ങളുടെ ലാഭം.
