കിറ്റ്‌സിൽ ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾ; ഇപ്പോൾ


സംസ്ഥാന ടൂറിസംവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിലെ ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അന്താരാഷ്ട്ര ട്രാവൽ, ടൂറിസം, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ തൊഴിൽസാധ്യതകൾ ഏറെയുള്ള കോഴ്സുകളുണ്ട്. പഠനത്തോടൊപ്പം അംഗീകൃത ആഡ് ഓൺ കോഴ്സുകൾ, വിദേശഭാഷാ കോഴ്സുകൾ എഐ ആൻഡ് ഡേറ്റാ അനാലിസിസ് കോഴ്സുകൾ, തൊഴിൽനേടാനായി ഫിനിഷിങ് സ്കൂൾ പരിശീലനം തുടങ്ങിയവ ലഭിക്കും. ഒപ്പം ഓൺ ദി ജോബ് ട്രെയിനിങ്ങും വിവിധ സർക്കാർ-സ്വകാര്യ ഇവന്റുകളിൽ വൊളന്റിയർമാരാകാനും സൗകര്യമുണ്ട്.
കോഴ്സുകളും യോഗ്യതയും
•എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം: 50 ശതമാനം മാർക്കോടെയുള്ള ബിരുദവും കെ-മാറ്റ്/സി-മാറ്റ്/കാറ്റ് പരീക്ഷയിലെ സ്കോറും
• പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്: 50 ശതമാനം മാർക്കോടെയുള്ള ബിരുദം
• പിജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻ ഇൻ ടൂറിസം: 50 ശതമാനം മാർക്കോടെയുള്ള ബിരുദം
• പിജി ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിങ്: ബിരുദം
• ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻ: പ്ലസ്‌ടു
• ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്: പ്ലസ്ടു
•ഡിപ്ലോമ ഇൻ ഏവിയേഷൻ ആൻഡ് ടൂറിസം മാനേജ്‌െമന്റ്: ബിരുദം
• സൗജന്യ/സ്കോളർഷിപ്പ് കോഴ്സുകൾ
• ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യുട്ടീവ് (പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കും) യോഗ്യത: പ്ലസ്ടു. പിന്നാക്കവിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികൾക്ക് 100 ശതമാനവും മറ്റുവിഭാഗക്കാർക്ക് 50 ശതമാനവും ഫീസ് സൗജന്യം

•സാഹസികടൂറിസം പരിശീലനകോഴ്സ്
• ടൂറിസം/ഹോസ്പിറ്റാലിറ്റി മേഖലകളിലെ പരിശീലനക്കോഴ്സുകൾ
ഓൺലൈൻ
• അഡ്വാൻസ് ഡിപ്ലോമ ഇൻ ടൂറിസം മാനേജ്‌െമന്റ്: ബിരുദം
• ഡിപ്ലോമ ഇൻ ടൂറിസം ഓൺട്രപ്രനേർഷിപ്പ്: പ്ലസ്ടു പാസ്
•രണ്ട് കോഴ്സുകളുടെയും പ്രവേശനത്തിന് പ്രായപരിധിയില്ല
ഇന്റേൺഷിപ്പ്/പ്ലേസ്‌മെന്റ്
•കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്റേൺഷിപ്പ്/പ്ലേസ്‌മെന്റ് അസിസ്റ്റൻഡ് നൽകും. ജൂൺ 15-നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം-14 എന്നവിലാസത്തിൽ അപേക്ഷലഭിക്കണം. വിവരങ്ങൾക്ക്: www.kittsedu.org | 8129166616.