മൊബൈൽ നമ്പർ കട്ടായോ? UPI ഇടപാടിൽ പണികിട്ടും


ഇന്ന് നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നായി യുപിഐ മാറിയിട്ടുണ്ട്. എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ യുപിഐ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനരഹിതമായ നമ്പറുകളില്‍ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കുമെന്നാണ് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. റീച്ചാര്‍ജ് ചെയ്യാതെ പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായും മറ്റൊരാളുടെ പേരിലേക്ക് മാറിയ നമ്പറുകളുമായും ബന്ധിപ്പിച്ച യുപിഐ ഐഡികളാവും ഏപ്രില്‍ ഒന്ന് മുതല്‍ വേര്‍പ്പെടുത്തുക.
ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മൊബൈല്‍ നമ്പറുകള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യാനും ആ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന യുപിഐ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാനും എന്‍പിസിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി കഴിഞ്ഞു.
പ്രവര്‍ത്തനരഹിതമായ നമ്പറുകളിലൂടെയുള്ള സൈബര്‍ തട്ടിപ്പ് ഭീഷണിയും മറ്റു സാങ്കേതികപ്രശ്നങ്ങളും കണക്കിലെടുത്താണ് പുതിയ മാറ്റം.പുതിയൊരു മൊബൈല്‍ നമ്പറിലേക്ക് മാറുകയും പഴയ മൊബൈല്‍ നമ്പര്‍ ഒഴിവാക്കുകയും ചെയ്തവരെയാണ് ഈ തീരുമാനം ബാധിക്കാന്‍ സാധ്യത. യുപിഐ അക്കൗണ്ടുകളില്‍ ഇപ്പോഴും പഴയ നമ്പറാണ് ബന്ധിപ്പിച്ചിട്ടുള്ളതെങ്കില്‍ അവ നീക്കം ചെയ്യപ്പെടും. നിങ്ങളുടെ യുപിഐ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ പഴയ നമ്പറിലാണെങ്കില്‍ ഏപ്രില്‍ ഒന്നിന് ശേഷം അത് പ്രവര്‍ത്തിക്കുകയില്ല.
Tags

കേരളത്തിൽ സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത് : ജി. സുധാകരൻ
ആലപ്പുഴ: സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ കേരളത്തിൽ ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് സി.പി.എം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. രാഷ്ട്രീയക്കാർ സമുദാ