രാജസ്ഥാനിൽ കുടുംബവഴക്കിനിടെ യുവാവിന്റെ നാക്ക് കടിച്ചുമുറിച്ച് ഭാര്യ

police
police

രാജസ്ഥാൻ: കുടുംബവഴക്കിനിടെ യുവതി ഭർത്താവിൻ്റെ നാക്ക് കടിച്ചുമുറിച്ചു. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ ബകാനി പട്ടണത്തിലാണ് സംഭവം. വാക്കുതർക്കം ഉണ്ടായപ്പോഴാണ് യുവതി ഭർത്താവിൻ്റെ നാക്ക് കടിച്ചുമുറിച്ചതെന്നാണ് കുടുംബം പറയുന്നത്.

വ്യാഴാഴ്‌ച രാത്രി ദമ്പതികൾ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെയാണ് യുവതി ദേഷ്യത്തിൽ 25കാരനായ കനയ്യലാലിൻ്റെ നാക്ക് കടിച്ചുമുറിച്ചത്. നാക്ക് വേർപെട്ട ഇയാളെ കുടുംബാംഗങ്ങൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം യുവതി മുറി അകത്ത് നിന്നും പൂട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

കനയ്യലാലിൻ്റെ സഹോദരനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 115(2), 118(2) വകുപ്പുകൾ പ്രകാരം 23കാരിക്കെതിരെ കേസെടുത്തു.

Tags

News Hub