'എന്തമ്മേ ചുണ്ടത്ത്....'; മനോഹര നൃത്തവുമായി നാദിറയും സീമ വിനീതും

nadira
nadira

ട്രാൻസ് വ്യക്തികളായ സീമ വിനീതും നാദിറ മെഹ്റിനും പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖങ്ങളാണ് . ഇരുവരുമൊന്നിച്ചുള്ള നൃത്ത വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് ഇരുവരും വീഡിയോ പോസ്റ്റ് ചെയ്തത്.

'കുലം' എന്ന സിനിമയിലെ 'എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊതുമ്പ്....' എന്ന ഗാനത്തിന് മനോഹരമായ ഭാവവിന്യാസങ്ങളോടെ നൃത്തം ചെയ്യുന്ന നാദിറയെയും സീമയെയും ആണ് വീഡിയോയിൽ കാണുന്നത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു വേണ്ടി സീമ വിനീതിനെ അഭിമുഖം ചെയ്തത് നാദിറയായിരുന്നു. ഇതേ വേഷത്തിലാണ് ഇവരെ നൃത്ത വീ‍ഡിയോയിലും കാണുന്നത്. സീമ വിനീത് ലാവണ്ടർ നിറത്തിലുള്ള സാരി അണിഞ്ഞെത്തിയപ്പോൾ പച്ചയിൽ ചുവപ്പ് ബോർഡർ ഉള്ള സാരിയണിഞ്ഞാണ് നാദിറയെത്തിയത്.

നിരവധി പേരാണ് ഇരുവരുടെയും നൃത്തിവീഡിയോയ്ക്കു താഴെ ഇവരോടുള്ള സ്നേഹം അറിയിച്ചെത്തുന്നത്. സീമ വിനീതിനെ കാണാൻ ആശാ ശരത്തിനെ പോലെ ഉണ്ടെന്ന് ഒരാൾ പറഞ്ഞപ്പോൾ തന്നെ പഠിപ്പിച്ച ടീച്ചറെ പോലെയുണ്ട് കാണാൻ എന്നായിരുന്നു  മറ്റൊരു കമന്റ്. നാദിറയുടെയും സീമയുടെയും ഡാൻസ് അതിമനോഹരമായിരിക്കുന്നത് എന്നാണ് ഭൂരിഭാഗം കമന്റുകളും

Tags

News Hub