എമ്പുരാൻ റിലീസിന് അവധി നൽകി ബെംഗളൂരുവിലെ കോളജ്
Mar 24, 2025, 17:13 IST


എമ്പുരാന്‍ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇനി ദിവസങ്ങള്‍ മാത്രമാണ് റിലീസിനായി അവശേഷിക്കുന്നത്. എമ്പുരാന്‍ കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കി ഒരു കോളജും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്, എമ്പുരാന്‍റെ മാന്ത്രികത കാണാൻ തയാറാകുക’… എന്നാണ് എമ്പുരാന്‍റെ റിലീസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ ഒരു കോളജ് പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ്. എമ്പുരാൻ റിലീസ് ചെയ്യുന്ന മാർച്ച് 27ന് കോളജിന് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. ‘പൊളിക്കെടാ പിള്ളാരെ’ എന്ന ക്യാപ്ഷനോടെയാണ് അവധി വിവരം അറിയിച്ചത്.
ബെംഗളൂരുവിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കോളജ് ആണ് അവധി നൽകിയിരിക്കുന്നത്. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യേക പോസ്റ്ററും കോളേജ് പുറത്തുവിട്ടു. ‘കാത്തിരുപ്പുകള്‍ക്ക് വിരാമം, എമ്പുരാന്‍റെ മാന്ത്രികതക്കായി തയാറായിക്കൊള്ളൂ’ എന്നാണ് പോസ്റ്ററിലെ വാചകം. കോളേജിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.
അതേസമയം മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്
Tags

മൈക്രോപ്ലാസ്റ്റിക്കിന്റെ അപകടസാധ്യത കുട്ടികളിലെത്തിക്കുന്നതിനായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ കൈപ്പുസ്തകം പ്രകാശനം ചെയ്തു
മൈക്രോപ്ലാസ്റ്റിക്കിന്റെ അപകടസാധ്യതകൾ കുട്ടികളിലെത്തിക്കുന്നതിനായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ കൈപുസ്തകം സ്കൂളുകളിൽ വിതരണം ചെയ്തതായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി ജിഷ കണ്ണൂർ