വിദ്യാര്‍ത്ഥികള്‍ക്ക് താമസാനുമതി നീട്ടി സൗത്ത് ഓസ്‌ട്രേലിയ ; ഇന്ത്യക്കാര്‍ക്ക് ഗുണകരം
Mar 27, 2025, 15:55 IST


ഓസ്‌ട്രേലിയയില്‍ രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെയാണ് നിലവില്‍ പഠന ശേഷം താമസിക്കാന്‍ അനുമതി.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ശേഷം അധികമായി ഒരു വര്‍ഷം കൂടി താമസിക്കാന്‍ സൗത്ത് ഓസ്‌ട്രേലിയ അനുവാദം നല്‍കി. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനാണ് ഇത്.
ഓസ്‌ട്രേലിയയില്‍ രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെയാണ് നിലവില്‍ പഠന ശേഷം താമസിക്കാന്‍ അനുമതി. എന്നാല്‍ അഡ്‌ലെയ്ഡ് ഉള്‍പ്പെടുന്ന സൗത്ത് ഓസ്‌ട്രേലിയയില്‍ നാലു വര്‍ഷം വരെ തുടരാം. നിലവില്‍ 16162 ഇന്ത്യക്കാര്‍ ഇവിടത്തെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നുണ്ട്.