സമുദ്രാതിർത്തിയിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ കുവൈത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
Mar 25, 2025, 18:30 IST


കുവൈത്ത്: സമുദ്രാതിർത്തിയിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഇറാനികളായ മൂന്ന് പേരാണ് മയക്കുമരുന്നുമായി പിടിയിലായത്.
ഏകദേശം അര ദശലക്ഷം ദീനാർ മൂല്യമുള്ള മയക്കുമരുന്നാണ് കുവൈത്ത് കോസ്റ്റ് ഗാർഡ് പിടികൂടിയത്. ഏകദേശം 125 കിലോഗ്രാം ഹാഷിഷ്, ഒമ്പത് ഹാഷിഷ് സ്റ്റിക്കുകൾ, എട്ട് ലിറിക്ക സ്ട്രിപ്പുകൾ, അഞ്ച് ബാഗ് കാപ്റ്റകൻ ഗുളികകൾ എന്നിവ പിടിച്ചെടുത്തു.