മാമ്പഴ ഹൽവ പരീക്ഷിക്കാം


ചേരുവകള്‍
മാമ്പഴം- 1 കിലോ
നെയ്യ് -ഒരു കപ്പ്
മൈദ -രണ്ട് ടീസ്പൂണ്‍
പഞ്ചസാര -അര കിലോ
ഏലയ്ക്കാപ്പൊടി-ആവശ്യത്തിന്
വെള്ളം-അര കപ്പ്
അണ്ടിപ്പരിപ്പ് -100 ഗ്രാം
ടൂട്ടി ഫ്രൂട്ടി -ആവശ്യത്തിന്
വെളുത്ത എള്ള്- ആവശ്യത്തിന്
പാചകരീതി
ആദ്യം മാമ്പഴം കഷണങ്ങളാക്കി മിക്‌സിയില്‍ അരച്ചെടുക്കണം. ശേഷം പഞ്ചസാരയില്‍ അരക്കപ്പ് വെള്ളമൊഴിച്ച് പാനിയാക്കിയെടുക്കാം. പാനിയിലേയ്ക്ക് മാമ്പഴം അരച്ചതിട്ട് നന്നായി തിളച്ച് തുടങ്ങുമ്പോള്‍ മൈദ അല്‍പം വെള്ളത്തില്‍ കലക്കി ഒഴിച്ച് തുടരെ ഇളക്കിക്കൊടുക്കണം. കട്ടകളുണ്ടാവാന്‍ പാടില്ല.
വെള്ളം വറ്റി തുടങ്ങുമ്പോള്‍ നെയ്യ് ചേര്‍ത്തുകൊടുക്കാം. വറ്റി തുടങ്ങുമ്പോള്‍ തീയണച്ച് താഴേയിറക്കി വയ്ക്കുക. ശേഷം ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി അതിലേക്ക് വേവിച്ച വച്ചിരിക്കുന്ന മാമ്പഴ മിശ്രിതം പരത്തിവയ്ക്കാം.. മുകളില്‍ അണ്ടിപ്പരിപ്പ്, മുന്തിരി,ടൂട്ടി ഫ്രൂട്ടി ,വെളുത്ത എള്ള് എന്നിവ വിതറാം. തണുത്ത ശേഷം മുറിച്ച് കഴിക്കാം.
