പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി; ചുറ്റും ലഹരി വസ്തുക്കൾ

death
death

എം സി റോഡിലുള്ള ക്രിസ്ത്യൻ പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിനു മുകളിൽ വാട്ടർ ടാങ്കിനു സമീപമാണ് നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്

കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. എം സി റോഡിലുള്ള ക്രിസ്ത്യൻ പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയാണ് മരിച്ചതെന്നാണ് സംശയം. 

എം സി റോഡിലുള്ള ക്രിസ്ത്യൻ പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിനു മുകളിൽ വാട്ടർ ടാങ്കിനു സമീപമാണ് നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ മുകളിൽ കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 

മൃതദേഹത്തിന് ചുറ്റുമായി ലഹരി വസ്തുക്കൾ അടങ്ങിയ ഡപ്പികളും, സിഗരറ്റ് ലൈറ്ററും കണ്ടെത്തി. പെരുമ്പാവൂർ പോലീസ് എത്തി നടപടികൾ പൂർത്തീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമിത ലഹരി ഉപയോഗം മൂലം മരണം സംഭവിച്ചത് ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Tags

News Hub