കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്; ഒരാൾ കൂടി പിടിയിൽ

kollam stab death - sonu
kollam stab death - sonu

മാർച്ച് 27നാണ് ജിം സന്തോഷ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു.

കൊല്ലം : കരുനാഗപ്പള്ളിയിൽ ​ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി പിടിയിൽ. കുതിരപ്പതി സ്വദേശി സോനുവാണ് കസ്റ്റഡിയിൽ ആയത്. ഓച്ചിറ എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ വള്ളികുന്നത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കാറിൽ ആകെ 6 പേരാണ് ഉണ്ടായിരുന്നത്. 

മാർച്ച് 27നാണ് ജിം സന്തോഷ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. കറന്റ് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തുകടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു. 

Tags

News Hub