വെയ്റ്ററിന്റെ ഒരു ചെറിയ തെറ്റ് ; സ്റ്റാര്‍ബഗ്‌സിന് പിഴ 434 കോടി!

Work from home, Rs 950 crore salary;  Starbucks' shocking offer letter to new CEO
Work from home, Rs 950 crore salary;  Starbucks' shocking offer letter to new CEO

സ്റ്റാര്‍ബക്‌സില്‍ നിന്നും വാങ്ങിയ തിളച്ച ചായ വീണ് ഗുരുതരമായി പൊള്ളലേറ്റ കാലിഫോര്‍ണിയ സ്വദേശി  മിഷേല്‍ ഗ്രേഷ്യയ്ക്ക് 434 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ലോസ് ഏയ്ഞ്ചലസ് കൗണ്ടി ജൂറി ഉത്തരവ്. എന്നാല്‍ ഈ അമ്പത് മില്യണ്‍ ഡോളര്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സ്റ്റാര്‍ബക്ക്. സ്റ്റാര്‍ബക്കിലെ വെയ്റ്റര്‍ കൃത്യമായ രീതിയിലല്ല ട്രേയില്‍ വച്ചതെന്നും. ഇതാണ് ചായ മറിയാന്‍ കാരണമെന്നുമാണ് കസ്റ്റമര്‍ പരാതി നല്‍കിയത്.

2020ലായിരുന്നു കേസിന് ആസ്പദമായ സംഭവം. പൊള്ളലേറ്റ വ്യക്തിക്ക് നാഡികള്‍ക്ക് പ്രശ്‌നമുണ്ടാവുകയും ശരീരഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. മിഷേലിന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവമാണ് ഇതെന്ന് അദ്ദേഹത്തിന്റെ ലീഗല്‍ ടീം വാദിച്ചു.

കടുത്ത വേദനയാണ് അദ്ദേഹത്തിന് ദിവസങ്ങളോളം അനുഭവിക്കേണ്ടി വന്നത്. നീണ്ടകാലം മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ജീവിതകാലം മുഴുവന്‍ ഈ പൊള്ളലിന്റെ ബാക്കി പത്രവുമായി ശരീരത്തിനുണ്ടായ പ്രശ്‌നങ്ങളും പേറി വേണം അദ്ദേഹം ജീവിക്കാന്‍. ഒരു ചെറിയ അശ്രദ്ധ മൂലമുണ്ടായ ഈ തെറ്റിന് കൃത്യമായ പരിഹാരം ഉണ്ടാവണമെന്നതായിരുന്നു മിഷേലിന്റെ ആവശ്യം.അതേസമയം കേസില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് സ്റ്റാബക്ക് ഈ കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടര്‍ന്ന് വന്നതെന്ന് മിഷേലിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

Tags

News Hub