മാമ്പ സെൻട്രൽ എൽ പി സ്കൂൾ പൊതുയിട പഠനോത്സവം നടത്തി


ചക്കരക്കൽ : പൊതു വിദ്യാഭ്യാസ മികവുകൾ പൊതുസമൂഹത്തിലെത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പൊതുയിട പഠനോത്സവം മാമ്പ സെൻട്രൽ എൽ പി സ്കൂൾ കൂറേന്റ പീടിക ബസാറിൽ നടത്തി. ആലക്കണ്ടി കൃഷ്ണൻ സ്മാരക പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം എൻ. സവിത അധ്യക്ഷയായി. ബി ആർസി ടെയിനർ രാജേഷ് മാണിക്കോത്ത് പദ്ധതി വിശദീകരണവും കെ.വി.ജയരാജ് മാസികാ പ്രകാശനവും നടത്തി. സി.എം.ശശീന്ദ്രൻ, പി.ടി.എ പ്രസിഡണ്ട് ഷനില ശിവപ്രസാദ്, മാനേജർ, പ്രധാന അധ്യാപകൻ കെ.പി. മനോജ്, കെ.വി. പ്രസീത, ജനു ആയിച്ചാൻകണ്ടി, സി.എം.സുമേഷ്,കെ.ടി.ആര്യ, സി.വി. ധനഞ്ജയൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ മികവ വതരണവും രാജേഷ് ചാലയുടെ അച്ഛൻ എന്ന ഏകപാത്രനാടകവും രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി.
