തെയ്യം മാനവികതയുടെ ഉത്സവം : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി


ചിറക്കൽ : അതിർവരമ്പുകളില്ലാത്ത മാനവികതയുടെ ഉത്സവമാണ് തെയ്യോത്സവമായ കളിയാട്ടമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഭാരതീയ സംസ്കാരം എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതാണ്. നാനാത്വത്തിൽ ഏകത്വമെന്ന ഭാരതീയതയുടെ സാംസ്കാരിക മുദ്രയാണ് തെയ്യമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം മഹാകളിയാട്ടത്തോടനു ബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം നിറവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കെ.വി. സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. ചിറക്കൽ കോവിലകം സി.കെ. ഉത്രട്ടാതി തിരുനാൾ സി.കെ. രാമവർമ്മ വലിയ രാജ ,തിരുവിതാംകൂർ,പദ്മശ്രി എസ്. ആർ. ഡി. പ്രസാദ്, തിരുവാതിര തിരുന്നാൾ നാലപ്പാട്ട്ലക്ഷ്മീഭായി തമ്പുരാട്ടി , തന്ത്രി കാട്ടുമാടം ഇളയിടത്ത് ഈശാനൻ നമ്പൂതിരിപ്പാട്, കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ,ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രുതി, ബ്ലോക്ക് പഞ്ചായത്ത്മെംബർ പി.ഒ. ചന്ദ്രമോഹൻ,കെ.പി. ജയ ബാലൻ, രാജീവൻ എളയാവൂർ, പി.വി. സുകു മാരൻ, ഡോ. സുമ സുരേഷ് വർമ്മ,ചിറക്കൽ ഗോപീകൃഷ്ണൻ, ചാമുണ്ഡി കോട്ടം ജനറൽ കൺവീനർ സി.കെ. സുരേഷ് വർമ്മഎന്നിവർ പ്രസംഗിച്ചു.
