ബി.ജെ.പി ശ്രീകണ്ഠാപുരം നഗരസഭാ ഭാരവാഹികൾ ചുമതലയേറ്റു

BJP Srikantapuram Municipality office bearers take charge
BJP Srikantapuram Municipality office bearers take charge

ശ്രീകണ്ഠപുരം: ബി.ജെ.പി നഗരസഭ കൺവൻഷനും മുനിസിപ്പൽ കമ്മറ്റി ഭാരവാഹികളുടെ സ്ഥാനാഹോരണവും ഗസൽ ഓഡിറ്റോറിയത്തിൽ ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

സാധാരണകാരുടെ ഉന്നമനം മാത്രം ലക്ഷ്യ വയ്ക്കുന്ന സർക്കാരാണ് നരേന്ദ്രമോഡി നേതൃത്വം നൽകുന്നത്.   അതുപൊലെ ഒരു കാലത്ത്  ലോകബാങ്ക്, ഐ എം എഫ് തുടങ്ങി അന്താരാഷ്ട്ര സഹായങ്ങൾ കൊണ്ടുമാത്രം മുന്നോട്ട് പോയിരുന്ന ഈ രാഷ്ട്രം ഇന്ന് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ഭികരവാദികളെ അടിച്ചമർത്തി കാശ്മീരിൽ സമാധാനം പുന:സ്ഥാപിച്ചു.  

എല്ലാവരുടെയും വിശ്വാസത്തോടുകുടി  എല്ലാവരുടെയും വികസനം എല്ലാവരിലും എത്തിക്കുക എന്നതാണ് എൻ ഡി എ സർക്കാരിൻ്റെ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു. കെ.വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അജികുമാർ കരിയിൽ, സഞ്ചു കൃഷ്ണകുമാർ, ഡോ. അനുപ് സ്കറിയ, നിഷാന്ത് കുട്ടാവ് ,സി വി പുരുഷോത്തമൻ  എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ കമ്മറ്റിയുടെ പുതിയ പ്രസിഡൻറായി വി.കെ ഹരിദാസനും, ജനറൽ സിക്രട്ടറിയായി  പി സി രമേശനെയും തെരഞ്ഞെടുത്തു.   എം.വി. ജഗത് സ്വാഗതവും എം ജയരാജൻ  നന്ദിയും പറഞ്ഞു.

Tags