റഷ്യ- യുക്രൈന്‍ യുദ്ധമവസാനിപ്പിക്കാനുള്ള മൂന്നാംവട്ട ചര്‍ച്ചകള്‍ക്കൊരുങ്ങി സൗദി


30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇരു രാജ്യങ്ങളും ഭാഗികമായി സമ്മതിച്ച സാഹചര്യത്തില്‍ ഇതിലായിരിക്കും ചര്‍ച്ച.
റഷ്യ- യുക്രൈന്‍ യുദ്ധമവസാനിപ്പിക്കാനുള്ള മൂന്നാംവട്ട ചര്‍ച്ചകള്‍ക്കൊരുങ്ങി സൗദി. അമേരിക്കയും റഷ്യയും യുക്രൈനും തമ്മിലുള്ള വെവ്വേറെ ചര്‍ച്ചകളാണ് ഇന്ന് രാത്രിയോ നാളയോ ആയി നടക്കുക. 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇരു രാജ്യങ്ങളും ഭാഗികമായി സമ്മതിച്ച സാഹചര്യത്തില്‍ ഇതിലായിരിക്കും ചര്‍ച്ച.
ശുഭപ്രതീക്ഷയെന്ന് അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ ബുദ്ധിമുട്ടേറിയതാണ് മുന്നോട്ടുള്ള ചര്‍ച്ചകളുടെ വഴികളെന്നാണ് റഷ്യ പറഞ്ഞിരിക്കുന്നത്. ചര്‍ച്ചകളുടെ തുടക്കം മാത്രമാണിതെന്നാണ് നിലപാട്. ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം, ഊര്‍ജ്ജോല്‍പ്പാദന മേഖലയ്ക്ക് മേലുള്ള ആക്രമണം എന്നിവ അവസാനിപ്പിക്കാനും വ്യോമ-നാവിക മേഖലയില്‍ വെടിനിര്‍ത്തലിനും നേരത്തെ ചര്‍ച്ചകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിര്‍ത്തലിലും ലോക രാജ്യങ്ങള്‍ക്ക് നല്‍കിയ വാക്ക് റഷ്യ പാലിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു. യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ റഷ്യ അനാവശ്യ ഉപാധികള്‍ വയ്ക്കുന്നുവെന്നാണ് യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞത്. ലോകത്തിന് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ റഷ്യ തയ്യാറാകണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനും വാഗ്ദാനം പാലിക്കാനുമായി ലോകരാജ്യങ്ങള്‍ റഷയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.
