വയനാട് മരക്കടവ് - ഡിപ്പോ മടപ്പുരയിൽ തിരുവപ്പന മഹോത്സവം 28 മുതൽ


പുൽപ്പള്ളി :വയനാട് മരക്കടവ് ഡിപ്പോ ശ്രീമുത്തപ്പൻ ദേവസ്ഥാനം തിരുവപ്പന മഹോത്സവം മാർച്ച് 28 മുതൽ 30 വരെ നടക്കും. 28 ന് വൈകീട്ട് ആറ് മണിക്ക് നടതുറക്കൽ,7 മണിക്ക് സുദർശന ഹോമം, ആവാഹനം, 8 ന് തിലഹവനം, 9 ന് അത്താഴ പൂജ എന്നിവ നടക്കും. 29 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7.30 ന് മൃത്യുഞ്ജയ ഹോമം, 8 ന് കലശപൂജ, ഉച്ച കഴിഞ്ഞ് 2 ന് കൊടി ഉയർത്തൽ, 2.30 ന് മലയിറക്കൽ, 4.30 ന് മുത്തപ്പൻ വെള്ളാട്ടം, 6.10 ന് ദീപ സമർപ്പണം, 6.30 ന് ഗുളികൻ വെളളാട്ടം, 7.30 ന് താലപ്പൊലി ഘോഷയാത്ര (താലപ്പൊലി ഘോഷയാത്ര 6 മണിക്ക് പെരിക്കല്ലൂർ ഗാന്ധി നഗറിൽ നിന്ന് അരംഭിച്ച് 7.30 ന് ക്ഷേത്രത്തിൽ എത്തിച്ചേരും). രാത്രി 8 മണി മുതൽ അന്നദാനം, 10.30 ന് കളിക്കപ്പാട്ട്, 11 ന് കലശം വരവ്, 11.30 ന് ഭഗവതി പുറപ്പാട് എന്നിവ നടക്കും. 30 ന് രാവിലെ 6 ന് തിരുവപ്പന, 9 ന് ഭഗവതി തിരുസ്വരൂപം, വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് 1 ന് അന്നദാനം എന്നിവ നടക്കും.
പടിക്കംവയൽ പുതിയില്ലത്ത് ശ്രീധരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ താന്ത്രിക കർമ്മങ്ങൾ നടക്കും. മട്ടന്നൂർ ഷാജിത് മടയൻ കൊടി ഉയർത്തും. പറശ്ശിനി ഷാജൻ പെരുവണ്ണാന്റെ നേതൃത്വത്തിൽ വെള്ളാട്ടങ്ങൾ നടക്കും. ദേവസ്ഥാനം രക്ഷാധികാരി രാജു തോട്ടപ്പുള്ളി , പ്രസിഡണ്ട് പി.ആർ രാജു, സെക്രട്ടറി വിനോദ് ഒറ്റോലിൽ എന്നിവർ തിരുവപ്പന മഹോത്സവത്തിന്റെ നേതൃത്വം വഹിക്കും.
