വിവാഹം കഴിച്ച മകള്‍ പിതാവിന്റെ ഉത്തരവാദിത്തമല്ല, ഭര്‍ത്താവിന്റെ ഉത്തരവാദിത്തമാണ് : പാക്കിസ്ഥാന്‍ സുപ്രീംകോടതി

court
court

ന്യൂഡല്‍ഹി: ഇന്ത്യന്‍ സുപ്രീംകോടതിയുടെ വിധിന്യായം ഉയര്‍ത്തിക്കാട്ടി പാക്കിസ്ഥാന്‍ സുപ്രീംകോടതി. സമൂഹത്തിലെ സ്ത്രീ പുരുഷ തുല്യതയും സ്ത്രീകളുടെ അവകാശങ്ങളും പ്രതിപാദിച്ച കേസിലാണ് പാക്കിസ്ഥാന്‍ സുപ്രീംകോടതി ഇന്ത്യന്‍ സുപ്രീംകോടതിയുടെ വിധിന്യായം ഉയര്‍ത്തി കാണിച്ചത്.

പിതാവിന്റെ മരണത്തെത്തുടര്‍ന്നുള്ള ആശ്രിത നിയമനത്തിന് വിവാഹിതയായ മകള്‍ക്ക് അര്‍ഹതയില്ലെന്ന് നിലപാട് സ്വീകരിച്ച പെഷവാറിലെ ട്രൈബ്യൂണല്‍ പരാമര്‍ശത്തെ വിവാഹം കഴിച്ച മകള്‍ പിതാവിന്റെ ഉത്തരവാദിത്തമല്ലെന്നും ഭര്‍ത്താവിന്റെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളുകയായിരുന്നു.

2021ല്‍ മധ്യപ്രദേശില്‍ നിന്നുള്ള അപര്‍ണാ ഭട്ട് കേസില്‍ ഇന്ത്യന്‍ സുപ്രീം കോടതി നടത്തിയതുള്‍പ്പെടെയുള്ള വിധിന്യായങ്ങള്‍ നിരത്തിയായിരുന്നു പാക്കിസ്ഥാന്‍ സുപ്രീംകോടതിയുടെ വിധി. വിവാഹിതയായ മകളുടെ ബാധ്യത ഭര്‍ത്താവിനാണെന്ന തരത്തിലുള്ള പരാമര്‍ശം നിയമപരമായി നിലനില്‍ക്കില്ലെന്നും അത് സൂചിപ്പിക്കുന്നത് ആഴത്തിലുള്ള പുരുഷാധിപത്യ പ്രവണതയാണെന്നും പാക് സുപ്രീംകോടതി നിരീക്ഷിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും പാക്കിസ്ഥാന്‍ സുപ്രീംകോടതി വ്യക്തമാക്കി.

Tags

News Hub