പാലക്കാട് ചമ്മണാംപതിയിൽ പുലി; നാട്ടുകാർ ഭീതിയിൽ


പാലക്കാട് : മുതലമട വനമേഖലക്കു സമീപം ജനവാസ മേഖലയിൽ പുലി വെള്ളം കുടിക്കാൻ എത്തിയത് സമീപവാസികൾ ഭീതിയിലാക്കി. പ്രദേശത്തെ സ്വകാര്യ ക്വാറിക്കും അളകാപുരി കോളനിക്കിടയിലാണ് പുലി വെള്ളം കുടിക്കുന്ന ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയായി ചപ്പക്കാട് ഭാഗത്തും സമാനമായ വലിപ്പമുള്ള പുലിയെ പ്രദേശവാസി വിനോദ് കണ്ടിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വേനൽ കനക്കുന്നതോടെ വന്യമൃഗങ്ങൾ ദാഹജലത്തിനായി ജനവാസ കേന്ദ്രങ്ങളിലുള്ള ജലാശയങ്ങളിൽ എത്തുന്നത് താമസക്കാരുടെ ഉറക്കം കെടുത്തുകയാണ്. മുൻപ് വളർത്ത് മൃഗങ്ങൾ കാണാതായ സംഭവങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ അറിയിച്ചു. വനാന്തരങ്ങളിൽ ആന ഉൾപ്പെടെ മൃഗങ്ങൾക്കായി ജലസംഭരണികൾ ഏർപ്പെടുത്തുന്നുണ്ടെന്ന് വകുപ്പ് അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും ഇതു പ്രാവർത്തികമാക്കാത്തതാണ് മൃഗങ്ങൾ ജനവാസ മേഖലകളിൽ എത്തുന്നതിനു കാരണമെന്ന നാട്ടുകാരുടെ ആരോപണവും നിലവിലുണ്ട്. മലയോര പാതകളിൽ പകൽ സമയത്തു പോലും നാട്ടുകാർ സഞ്ചരിക്കുന്നത് വന്യമൃഗ ആക്രമണ ഭീതിയിലാണ്.

Tags

തിരുവനന്തപുരത്ത് നാലരപ്പവന്റെ മാല കവരുന്നതിനായി യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി രാജേന്ദ്രന് കുറ്റക്കാരന്‍
വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപ്പവന്റെ മാല കവരുന്നതിനായി പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. 2022 ഫെബ്രുവരി ആറിന് പകല്‍ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്ര