റോബോർട്ടിക് റാഡിക്കൽ പ്രോസ്റ്റേറ്റക്ടമി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കണ്ണൂർ കിംസ് ശ്രീചന്ദ്

Kannur KIMS Sreechand successfully completes robotic radical prostatectomy surgery
Kannur KIMS Sreechand successfully completes robotic radical prostatectomy surgery

കണ്ണൂർ : ഉത്തര മലബാറിൽ ആദ്യമായി അതിസങ്കീർണമായ റാഡിക്കൽ പ്രോസ്റ്റേറ്റക്ടമി ശസ്ത്രക്രിയ റോബോട്ടിക് സഹായത്തോടെ വിജയകരമായി പൂർത്തിയാക്കി കിംസ് ശ്രീചന്ദ് ആശുപത്രി. രാജ്യത്തെ തന്നെ പ്രമുഖ റോബോട്ടിക് സർജറി വിദഗ്ധനായ യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മോഹൻ കേശവമൂർത്തിയുടെ ടീമിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ മലബാറിലെ മെഡിക്കൽ രംഗത്ത് വലിയ മുന്നേറ്റത്തിനാണ് വഴിതുറക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Kannur KIMS Sreechand successfully completes robotic radical prostatectomy surgery

പ്രോസ്റ്റേറ്റ് ഗ്രന്ധിയുടെ ശരീരത്തിലെ സ്ഥാനം വളരെ ആഴത്തിലായതിനാൽ ഏറ്റവും സുരക്ഷിതമായും കൃത്യതോയുടെയും ശസ്ത്രക്രിയ പൂർത്തീകരിക്കാനായത് ഡാ വിൻസി എക്‌സൈറോബോട്ടിന്റെ സഹായത്തോടെയാണ്. സാധാരണ ശസ്ത്രക്രിയയേക്കാൾ വേഗത്തിൽ രോഗികൾക്ക് സുഖപ്രാപ്തിയാകാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ശസ്ത്രക്രിയക്ക് ശേഷം കുറഞ്ഞ ദിവസത്തിനകം തന്നെ സുഖം പ്രാപിച്ചു രോഗി വീട്ടിലേക്ക് മടങ്ങി.

ആധുനിക ശസ്ത്രക്രിയ വിദ്യകളുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കാൻ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇനി റോബോട്ടിക് സർജറിയുടെ മുന്നേറ്റമായി അറിയപ്പെടുമെന്നും കിംസ് കോഫൗണ്ടർ ആൻഡ് ഡയറക്ടറും കേരള ക്ലസ്റ്റർ സിഇഒയുമായ ഫർഹാൻ യാസിൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഡോ. ദിൽഷാദ് (യൂണിറ്റ് ഹെഡ്), ഡോ. ടോം ജോസ് കവലക്കാട്ട് (അസി. മെഡിക്കൽ ഡയരക്ടർ), ഡോ. അരുൺകുമാർ (ക്രിട്ടിക്കൽ കെയർ ഹെഡ്), ഡോ. അജയ് തോമസ് (മെഡിക്കൽ ഓങ്കോളജി), ഡോ. സൂരജ് വിജയൻ (സീനിയർ കൺസൾട്ടന്റ് യൂറോളജി), ഡോ. സന്തോഷ് കുമാർ സുബുദ്ധി (സീനിയർ കൺസൾട്ടന്റ് യൂറോളജി) എന്നിവർ പങ്കെടുത്തു.

Tags